തിരൂർ പ്രസ്‌ക്ലബ് ഷോർട്ട് ഫിലിം ഫെസ്റ്റ്; എൻട്രികൾ ലഭിക്കേണ്ട അവസാന തിയതി മെയ് 20ന്, ലോഗോ പ്രകാശനം ചെയ്തു

തിരൂർ: തിരൂർ പ്രസ് ക്ലബ്ബ് സംഘടിപ്പിക്കുന്ന ഷോർട്ട് ഫിലിം ഫെസ്റ്റിന്റെ ലോഗോ പ്രകാശനം നഗരസഭ ചെയർമാൻ കെ. ബാവ നിർവഹിച്ചു. മത്സരങ്ങൾക്കുള്ള എൻട്രികൾ ലഭിക്കേണ്ട അവസാന തിയതി മെയ് 20 വരെ നീട്ടിയതായി സംഘാടകർ അറിയിച്ചു. പ്രമുഖ ചലച്ചിത്ര സംവിധായകരായ ലാൽജോസ്, ഹരിദാസ്, വി. എം. വിനു എന്നിവരാണ് ജൂറി അംഗങ്ങൾ. 20 മിനുട്ട് ദൈർഘ്യത്തിലൊതുങ്ങുന്ന ചിത്രങ്ങളാണ് മത്സരത്തിന് പരിഗണിക്കുക.

ചിത്രത്തിന്റെ 3 സി. ഡി. പകർപ്പുകൾക്കൊപ്പം, ‘പ്രസ് ക്ലബ്ബ് തിരൂർ’എന്ന പേരിൽ ആയിരം രൂപയുടെ ഡി. ഡി. യും, ചിത്രത്തിന്റെ സംവിധായകന്റെ സമ്മതപത്രവും, തിരിച്ചറിയൽ കാർഡും സഹിതം പ്രസ് ക്ലബ്ബ്, കെ. പി. എം. കോംപ്ലക്‌സ്, പൂങ്ങോട്ടുകുളം, തൃക്കണ്ടിയൂർ, തിരൂർ 676104 എന്ന വിലാസത്തിലാണ് ലഭിക്കേണ്ടത്. ഫോൺ: 9562 475 475, 9562 476 476. ലോഗോ പ്രകാശന ചടങ്ങിൽ പ്രസ്സ് ക്ലബ്ബ് പ്രസിഡണ്ട് റജി നായർ അധ്യക്ഷത വഹിച്ചു. സെക്രട്ടറി എം. പി. റാഫി സ്വാഗതവും ട്രഷറർ പി. മനോഹരൻ നന്ദിയും പറഞ്ഞു.


-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-

Loading...

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

Leave a Reply

Your email address will not be published. Required fields are marked *