ടിഎം ഹർഷൻ മീഡിയവണിൽ നിന്ന് രാജിവച്ചു

  • 113
    Shares

കോഴിക്കോട്: മീഡിയവണിൽ ഡെപ്യൂട്ടി കോ ഓർഡിനേറ്റിങ് എഡിറ്റർ ആയിരുന്ന ടിഎം ഹർഷൻ മീഡിയവൺ ചാനലിൽ നിന്ന് രാജിവച്ചു. സാമൂഹ്യ മാധ്യമങ്ങളിലെ ഇടതുപക്ഷ മുഖങ്ങളിൽ ഒരാൾ കൂടിയാണ് ടിഎം ഹർഷൻ. പല വിഷയങ്ങളിലും അതി ശക്തമായ നിലപാടുകൾ ഹർഷൻ സോഷ്യൽ മീഡിയയിൽ സ്വീകരിക്കുകയും ചെയ്തിട്ടുണ്ട്. മഹാരാജാസ് കോളജിലെ എസ്എഫ്ഐ നേതാവ് അഭിമന്യുവിനെ കുത്തിക്കൊലപ്പെടുത്തിയ സംഭവത്തിലും ഹർഷൻ തന്റെ നിലപാട് വ്യക്തമാക്കിയിരുന്നു.

എന്നാൽ എസ്ഡിപിഐയെ വെള്ളപൂശാനുള്ള ശ്രമങ്ങൾ ജമാ അത്തെ ഇസ്ലാമിയുടെ ഭാഗത്ത് നിന്നും, മീഡിയവണിന്റെ ഭാഗത്ത് നിന്നും ഉണ്ടായിരുന്നു എന്ന് ആക്ഷേപമുണ്ട്. ഈ സാഹചര്യത്തിൽ കൂടിയാണ് ഹർഷന്റെ രാജി എന്നും റിപ്പോർട്ടുകളുണ്ട്. അഭിമന്യുവിന്റെ ജില്ലക്കാരൻ തന്നെയാണ് ഹർഷനും. ഫ്‌ളവേഴ്സ് ചാനലിന്റെ പുതിയ ന്യൂസ് ചാനൽ ആയ 24 ന്യൂസിലേക്കാണ് ഹർഷൻ പോകുന്നത് എന്നാണ് റിപ്പോർട്ടുകൾ. അവിടെ അസോസിയേറ്റ് എക്സിക്യൂട്ടീവ് എഡിറ്റർ പദവിയിലായിരിക്കും ഹർഷൻ ജോയിൻ ചെയ്യുക.

കൈരളി ടിവി, ഏഷ്യാനെറ്റ് ന്യൂസ്, മാതൃഭൂമി ന്യൂസ് എന്നിവിടങ്ങളിൽ ആയിരുന്നു ഹർഷൻ മുമ്ബ് ജോലി ചെയ്തിരുന്നത്.

ദേശാഭിമാനിയിൽ നിന്ന് ഏഷ്യാനെറ്റിലൂടെ മാതൃഭൂമിയിലെത്തിയ ഹർഷൻ, കഴിഞ്ഞ വർഷമാണ് മീഡിയാ വണ്ണിലേക്ക് ചേക്കേറിയത്. മീഡിയാ വണ്ണിന്റെ പ്രധാന മുഖമായിരുന്നു ഹർഷൻ. മലയാളത്തിലെ മികച്ച വാർത്താ അവതാരകരിൽ ഒരാളാണ് ഹർഷൻ.Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *