തൃശ്ശൂരിൽ 25,000 വോട്ടിന് വിജയിക്കും; ആശങ്കയുണ്ടെന്ന വാർത്ത അടിസ്ഥാനരഹിതം: ടി എൻ പ്രതാപൻ

തൃശ്ശൂർ ലോക്‌സഭാ മണ്ഡലത്തിൽ താൻ തോൽക്കുമെന്ന ആശങ്ക പ്രകടിപ്പിച്ചെന്ന വാർത്ത നിഷേധിച്ച് യുഡിഎഫ് സ്ഥാനാർഥി ടി എൻ പ്രതാപൻ. കെ പി സി സി നേതൃയോഗത്തിൽ പ്രതാപൻ ആശങ്ക പ്രകടിപ്പിച്ചതായാണ് വാർത്ത വന്നത്. സുരേഷ് ഗോപിയുടെ സ്ഥാനാർഥിത്വം തിരിച്ചടിയാണെന്നും ഹിന്ദുവോട്ടുകൾ നഷ്ടപെട്ടേക്കാമെന്നും പ്രതാപൻ പറഞ്ഞിരുന്നു

എന്നാൽ തെരഞ്ഞെടുപ്പിൽ 25,000 വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിക്കുമെന്ന് പ്രതാപൻ ഇപ്പോൽ പറയുന്നു. വിജയത്തിൽ ആശങ്ക പ്രകടിപ്പിച്ചെന്ന വാർത്തകൾ തെറ്റായ വിവരത്തിന്റെ അടിസ്ഥാനത്തിലാണ്. എന്നാൽ ഹിന്ദു വോട്ടുകൾ കുറഞ്ഞ തോതിൽ ബിജെപിക്ക് പോയിട്ടുണ്ടെന്നത് വസ്തുതയാണെന്ന് പ്രതാപൻ പറഞ്ഞു. സുരേഷ് ഗോപി വന്നതോടെ മത്സരം കടുത്തിരുന്നു. എന്നാലും മികച്ച ഭൂരിപക്ഷം യുഡിഎഫിന് ലഭിക്കുമെന്നും പ്രതാപൻ പറഞ്ഞു



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *