സുരേഷ്‌ഗോപിയുടെ വരവ് തിരിച്ചടിയായി, കോൺഗ്രസ് വോട്ടുകൾ ബിജെപിക്ക് പോയി: ടി എൻ പ്രതാപൻ

Loading...

ലോക്‌സഭാ തെരഞ്ഞെടുപ്പിൽ തൃശ്ശൂരിൽ വിജയ സാധ്യതയിൽ ആശങ്ക പ്രകടിപ്പിച്ച് യുഡിഎഫ് സ്ഥാനാർഥി ടി എൻ പ്രതാപൻ. കെപിസിസി നേതൃയോഗത്തിലാണ് പ്രതാപൻ തന്റെ ആശങ്ക പ്രകടിപ്പിച്ചത്.

സുരേഷ് ഗോപിയുടെ സ്ഥാനാർഥിത്വം തിരിച്ചടിയായേക്കാം. കോൺഗ്രസിന് ലഭിക്കേണ്ട ഹിന്ദു വോട്ടുകൾ ബിജെപിക്ക് പോയിട്ടുണ്ട്. നെഗറ്റീവ് ഫലവും പ്രതീക്ഷിക്കാം എന്നായിരുന്നു പ്രതാപന്റെ വാക്കുകൾ. കോൺഗ്രസ് മത്സരിച്ച 16 സീറ്റുകളിലെ വിജയസാധ്യതയാണ് യോഗം ചർച്ച ചെയ്തത്. 15 സ്ഥാനാർഥികളും വിജയപ്രതീക്ഷ പങ്കുവെച്ചപ്പോഴാണ് പ്രതാപൻ മാത്രം ആശങ്ക അറിയിച്ചത്.

തൃശ്ശൂരിൽ തുഷാർ വെള്ളാപ്പള്ളി ആയിരുന്നുവെങ്കിൽ ഒരു ലക്ഷത്തോളം വോട്ടുകൾക്ക് ജയിക്കുമായിരുന്നു. എന്നാൽ സുരേഷ് ഗോപി വന്നതോടെ സാഹചര്യം മാറി. ഹിന്ദു വോട്ടുകൾ വലിയ രീതിയിൽ സുരേഷ് ഗോപിക്ക് പോയി. എന്നാൽ തൃശ്ശൂരിൽ 35,000 വോട്ടുകൾക്ക് എങ്കിലും പ്രതാപൻ ജയിക്കുമെന്ന് നേതാക്കൾ പറഞ്ഞു. വിനയം കൊണ്ടാണ് പ്രതാപൻ തോൽക്കുമെന്ന് പറഞ്ഞതെന്നായിരുന്നു ബെന്നി ബഹന്നാൻ പ്രതികരിച്ചത്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 PLOT FOR SALE PLOT FOR SALE

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *