മുൻ പ്രിൻസിപ്പൽ സെക്രട്ടറി ടി ഒ സൂരജിന്റെ 8.8 കോടിയുടെ സ്വത്തുക്കൾ കണ്ടുകെട്ടി

  • 13
    Shares

അനധികൃത സ്വത്ത് സമ്പാദന കേസിൽ മുൻ പ്രിൻസിപ്പൽ സെക്രട്ടറി ടി ഒ സൂരജിന്റെ സ്വത്തുക്കൾ കണ്ടുകെട്ടി. 8.8 കോടി രൂപ മൂല്യം വരുന്ന സ്വത്തുക്കളാണ് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടിയത്. നാല് വാഹനവും 23 ലക്ഷം രൂപയും കണ്ടുകെട്ടിയവയിൽ ഉൾപ്പെടുന്നു.

ടി ഒ സൂരജിന്റെ സ്വത്തുക്കളിൽ പത്ത് വർഷത്തിനിടെ 314 ശതമാനത്തിന്റെ വർധനവുണ്ടായെന്ന് വിജിലൻസ് സമർപ്പിച്ച കുറ്റപത്രത്തിൽ വ്യക്തമാക്കിയിരുന്നു. 11.88 കോടി രൂപയുടെ അനധികൃത സ്വത്ത് സൂരജിനുണ്ടെന്നാണ് വിജിലൻസ് കണ്ടെത്തിയത്.

തിരുവനന്തപുരം, കൊച്ചി, ഇടുക്കി, തൃശ്ശൂർ ജില്ലകളിലും കർണാടകയിലുമായി അനധികൃത ആഡംബര ഫ്‌ളാറ്റുകളും ഭൂമിയുമുണ്ടെന്ന് റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു. ആറ് ആഡംബര കാറുകളും കൊച്ചിയിൽ ഗോഡൗൺ സഹിതമുള്ള ഭൂമിയും സ്വന്തമായുണ്ടെന്ന് റിപ്പോർട്ടിൽ പറയുന്നുണ്ട്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *