ടി ഒ സൂരജിനെ വിജിലൻസിന് വീണ്ടും ചോദ്യം ചെയ്യാം; ബുധനാഴ്ച മൂന്ന് മണിക്കൂർ സമയം കോടതി അനുവദിച്ചു

പാലാരിവട്ടം കേസിൽ പൊതുമരാമത്ത് വകുപ്പ് മുൻ സെക്രട്ടറി ടി ഒ സൂരജിനെ വീണ്ടും ചോദ്യം ചെയ്യാൻ കോടതി അനുമതി നൽകി. ബുധനാഴ്ച രാവിലെ പത്ത് മണി മുതൽ ഉച്ചയ്ക്ക് ഒരു മണി വരെ മൂന്ന് മണിക്കൂർ നേരമാണ് ചോദ്യം ചെയ്യാൻ അനുവദിച്ചിരിക്കുന്ന സമയം.

സൂരജിനെ ചോദ്യം ചെയ്യണമെന്ന് ആവശ്യപ്പെട്ട് മൂവാറ്റുപുഴ വിജിലൻസ് കോടതിയിൽ വിജിലൻസ് അപേക്ഷ നൽകിയിരുന്നു. പാലം കരാർ കമ്പനിക്ക് മുൻകൂർ പണം അനുവദിച്ചത് അന്നത്തെ മന്ത്രിയായിരുന്ന ഇബ്രാഹിംകുഞ്ഞിന്റെ ഉത്തരവിനെ തുടർന്നാണെന്ന് ടി ഒ സൂരജ് വെളിപ്പെടുത്തിയിരുന്നു. ഇതാണ് വീണ്ടും ചോദ്യം ചെയ്യാൻ ഒരുങ്ങുന്നത്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *