മറുകണ്ടം ചാടിയിട്ടും രക്ഷയില്ല; ടോം വടക്കന് ബിജെപിയും സീറ്റ് നൽകിയില്ല

  • 49
    Shares

ലോക്‌സഭാ തെരഞ്ഞെടുപ്പ് അടുത്തപ്പോൾ കോൺഗ്രസിൽ നിന്നും ചാടി ബിജെപിയിലേക്ക് എത്തുമ്പോൾ ടോം വടക്കന് ഒരു ലക്ഷ്യമേയുണ്ടായിരുന്നുള്ളു. ഒരു സീറ്റ് എങ്ങനെയെങ്കിലും സംഘടിപ്പിക്കുക. നിരുപാധികമായാണ് ബിജെപിയിലേക്ക് വന്നതെന്ന് പറഞ്ഞുവെങ്കിലും കോൺഗ്രസിൽ സീറ്റ് ലഭിക്കില്ലെന്നുറപ്പായതോടെയാണ് വടക്കൻ ബിജെപി പാളയത്തിൽ എത്തിയത്. പക്ഷേ ബിജെപിയും ടോം വടക്കനെ പരിഗണിക്കാതെ ഉപേക്ഷിച്ചിരിക്കുകയാണ്

ബിജെപിയിൽ എത്തുമ്പോൾ തൃശ്ശൂരോ ചാലക്കുടിയോ ലഭിക്കുമെന്നായിരുന്നു ടോം വടക്കന്റെ പ്രതീക്ഷ. എന്നാൽ കൊല്ലം നൽകാമെന്നായിരുന്നു ബിജെപിയുടെ വാഗ്ദാനം. പക്ഷേ പട്ടിക പുറത്തിറക്കിയപ്പോൾ സാബു വർഗീസ് കൊല്ലത്ത് സ്ഥാനാർഥിയായി. അങ്ങനെ കൊല്ലം പ്രതീക്ഷയും വടക്കന്റെ അവസാനിച്ചു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *