നടിമാരുടെ രാജി ധീരം, ദിലീപിനെ തിരിച്ചെടുത്തത് തെറ്റായ നടപടി: ടി പി മാധവൻ

  • 18
    Shares

താരസംഘടനയായ എഎംഎംഎയിൽ നിന്ന് രാജി വെച്ച നടിമാർക്ക് പിന്തുണയുമായി നടൻ ടി പി മാധവൻ. സംഘടനയുടെ മുൻ ജനറൽ സെക്രട്ടറി കൂടിയാണ് ടി പി മാധവൻ. ദിലീപിനെ സംഘടനയിലേക്ക് തിരിച്ചെടുത്തത് ശരിയായില്ലെന്നും അദ്ദേഹം പറഞ്ഞു

നടിമാരുടെ നടപടി ധീരമാണ്. കുറ്റാരോപിതനായ ദിലീപിനെ തിരിച്ചെടുത്തത് ശരിയായില്ല. ദിലീപിനെതിരെ കേസ് ഇപ്പോഴും നിലവിലുണ്ട്. ഈ സാഹചര്യത്തിൽ തിരിച്ചെടുത്തത് ശരിയായില്ലെന്നും ടി പി മാധവൻ പറഞ്ഞു. സംഘടനയിൽ നിന്ന് പിരിഞ്ഞുപോകാൻ നാല് പെൺകുട്ടികൾ കാണിച്ച തന്റേടം അഭിനന്ദീനയമാണ്

എഎംഎംഎയിൽ നിന്ന് ചിലർ വിളിക്കാറുണ്ട്. സംഘടനയിൽ നിന്ന് 5000 രൂപ പെൻഷൻ ലഭിക്കാറുമുണ്ടെന്ന് ടി പി മാധവൻ കൂട്ടിച്ചേർത്തു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *