വിയ്യൂർ ജയിലിൽ യതീഷ് ചന്ദ്രയുടെ മിന്നൽ റെയ്ഡ്; ടിപി വധക്കേസ് പ്രതിയിൽ നിന്ന് ഫോണുകൾ പിടിച്ചെടുത്തു
തൃശ്ശൂർ വിയ്യൂർ സെൻട്രൽ ജയിലിൽ സിറ്റി പോലീസ് കമ്മീഷണർ യതീഷ് ചന്ദ്രയുടെ നേതൃത്വത്തിൽ മിന്നൽ റെയ്ഡ്. ടി പി വധക്കേസ് പ്രതി ഷാഫിയിൽ നിന്നും രണ്ട് സ്മാർട്ട് ഫോണുകൾ പിടിച്ചെടുത്തു. ഇതിന് മുമ്പ് രണ്ട് തവണയും ഷാഫിയിൽ നിന്ന് മൊബൈൽ ഫോൺ പിടികൂടിയിട്ടുണ്ട്.
വിയ്യൂർ ജയിലിൽ മൊബൈൽ ഫോൺ ഉപയോഗിക്കുന്നതായി വിവരം ലഭിച്ചതിനെ തുടർന്നാണ് കമ്മീഷർ ജയിലിലെത്തി റെയ്ഡ് നടത്തിയത്. നാല് സ്മാർട്ട് ഫോണുകൾ പിടിച്ചെടുത്തു. ഇതിൽ രണ്ടെണ്ണം ഷാഫിയുടേതാണ്. കണ്ണൂർ സെൻട്രൽ ജയിലിൽ ഋഷിരാജ് സിംഗിന്റെ നേതൃത്വത്തിലും റെയ്ഡ് നടന്നിരുന്നു.