വിവരം വെച്ചപ്പോഴാണ് ആർഎസ്എസിന്റെ കൂടെ പോയതെന്ന് സെൻകുമാർ; ഒരു വിവരവും ഇല്ലാതിരുന്ന കാലത്തായി പോയല്ലോ താങ്കളെ ഡിജിപിയായി വെച്ചതെന്ന് എഎ റഹീം

  • 61
    Shares

ശബരിമല വിഷയവുമായി നടന്ന ചാനൽ ചർച്ചക്കിടെ പരസ്പരം ഏറ്റുമുട്ടി മുൻ ഡിജിപി ടിപി സെൻകുമാറും ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി എഎ റഹിം. ഏഷ്യാനെറ്റ് ചാനലിൽ നടന്ന ചർച്ചക്കിടെയാമ് ഇരുവരും തമ്മിൽ വാക്‌പോര് നടന്നത്.

ടിപി സെൻകുമാർ ആർഎസ്എസിന്റെ പ്രതിനിധിയായാണ് ചർച്ചയിൽ പങ്കെടുക്കുന്നതെന്ന് റഹീം പറഞ്ഞതോടെ സെൻകുമാർ ആർ എസ് എസ് ബന്ധം തുറന്നു പറയുകയായിരുന്നു. ഞാൻ സേവാ ഭാരതിയുടെയോ കൂടെ പോയിട്ടുണ്ടെങ്കിൽ എനിക്ക് വിവരം വെച്ചത് കൊണ്ടാണെന്ന് മാത്രമേ പറയാനുള്ളു എന്നായിരുന്നു സെൻകുമാറിന്റെ മറുപടി.

അപ്പോൾ നിങ്ങൾക്ക് യഥാർഥത്തിൽ ഇപ്പോഴാണ് വിവരം വെച്ചതെന്നായിരുന്നു റഹീമിന്റെ മറുപടി തുടങ്ങിയത്. നിങ്ങൾക്ക് ഒട്ടും വിവരമില്ലാതിരുന്ന സമയത്താണ് കേരളത്തിന്റെ ഡിജിപിയായിട്ട് ഇരുന്നതെന്നാണ് ഇപ്പോൾ മനസ്സിലാക്കാൻ കഴിയുന്നത്. ഞങ്ങളൊക്കെ ആലോചിക്കുകയാണ്, കേരളം താങ്കളെ ഒരു വിവരവുമില്ലാതിരുന്ന കാലത്താണല്ലോ ഇത്തരം പദവികളെല്ലാം ഏൽപ്പിച്ച് താങ്കളുടെ കീഴിൽ സുരക്ഷിതരാണെന്ന് തെറ്റിദ്ധറിച്ച് നടന്നതെന്ന് ആലോചിച്ച് പോകുകയാണെന്നും റഹീം കൂട്ടിച്ചേർത്തു



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *