സെൻകുമാറിനും സർക്കാറിന്റെ പൂട്ട് വീഴുന്നു; നമ്പി നാരായണനെ സെൻകുമാറും വേട്ടയാടിയെന്ന് സർക്കാർ ഹൈക്കോടതിയിൽ
ചാരക്കേസിൽ നമ്പി നാരായണനെ കുടുക്കാനായി സെൻകുമാറും പ്രവർത്തിച്ചതായി സർക്കാർ ഹൈക്കോടതിയിൽ. നഷ്ടപരിഹാരം ആവശ്യപ്പെട്ടു കൊണ്ടുള്ള നമ്പി നാരായണന്റെ പരാതിയിൽ ഏഴാം എതിർകക്ഷിയായാണ് സെൻകുമാറിനെ ചേർത്തിരിക്കുന്നത്. കോടതിയെ തെറ്റിദ്ധരിപ്പിച്ച് സെൻകുമാർ തുടരന്വേഷണത്തിന് അനുമതി വാങ്ങിയെന്ന് സത്യവാങ്മൂലത്തിൽ സർക്കാർ ആരോപിക്കുന്നു
നയനാർ സർക്കാരിന്റെ കാലത്താണ് സംഭവം. എന്നാൽ സർക്കാർ നിർദേശമനുസരിച്ചാണ് പ്രവർത്തിച്ചതെന്നും താനല്ല ഇതിന് ഉത്തരവാദിയെന്നുമാണ് സെൻകുമാറിന്റെ മറുപടി. കേസിനെ നേരിടുമെന്നും അദ്ദേഹം അറിയിച്ചു
പിണറായി സർക്കാരിനെ അടിക്കാനുള്ള വടിയായി സെൻകുമാറിനെ ബിജെപി ഉപയോഗിക്കാൻ ആരംഭിക്കുമ്പോഴാണ് സർക്കാർ തിരിച്ചടി നൽകുന്നത്. സെൻകുമാറിനെ ഗവർണർ പോസ്റ്റിലേക്കു ഉയർത്തി കേരളത്തിൽ തന്നെ നിയമിച്ചേക്കുമെന്ന് നേരത്തെ വാർത്തകൾ വന്നിരുന്നു. ഇതിനെ തടയുക എന്ന ലക്ഷ്യവും സർക്കാരിന്റെ ഇപ്പോഴത്തെ നീക്കത്തിന് പിന്നിലുണ്ട്.