പെരുമ്പാവൂരിലെ കൊലപാതം: സിപിഎം സ്‌പോൺസർ ചെയ്തതാകാമെന്ന് യുഡിഎഫ് കാലത്തെ ഡിജിപിയും സംഘപരിവാർ നേതാവുമായ ടി പി സെൻകുമാർ

പെരുമ്പാവൂരിലെ നിയമവിദ്യാർഥിനിയുടെ കൊലപാതകം സിപിഎം സ്‌പോൺസർ ചെയ്തതാകാമെന്ന് യുഡിഎഫ് കാലത്തെ ഡിജിപിയും സംഘപരിവാർ നേതാവുമായ ടി പി സെൻകുമാർ. കേസ് അന്വേഷിച്ച ഒരു പോലീസ് ഉദ്യോഗസ്ഥയാണ് ഇക്കാര്യം തന്നോട് പറഞ്ഞത്. സർവീസ് സ്റ്റോറിയായ എന്റെ പോലീസ് ജീവിതം എന്ന പുസ്തകത്തിലാണ് യുഡിഎഫ് കാലത്തെ ഡിജിപി ആയിരുന്ന സംഘപരിവാറുകാരന്റെ വെളിപ്പെടുത്തൽ

ഷുക്കൂർ വധക്കേസിൽ ശരിയായ രീതിയിൽ അന്വേഷണമുണ്ടായില്ല. ഡിജിപി ജേക്കബ് തോമസ് നിഗൂഢതകളുള്ള ആളാണെന്ന് പുസ്തകത്തിൽ സെൻകുമാർ പറയുന്നു. തനിക്കെതിരായ കേസുകൾക്ക് പിന്നിൽ ജേക്കബ് തോമസാണ്. താൻ വീണ്ടും ഡിജിപി ആകുന്നത് തടയാൻ ബെഹ്‌റ ശ്രമിച്ചു. ചാരക്കേസിൽ നമ്പി നാരായണനെ കുറിച്ചുള്ള യഥാർഥ സത്യം പുറത്തുവരുമെന്നും സംഘപരിവാർ നേതാവ് പറയുന്നു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *