സെൻകുമാർ പുതിയ താവളം നോക്കുകയാണ്, നിങ്ങളുടെ പിടിയിൽ അല്ല ഇപ്പോൾ; യുഡിഎഫിനോട് മുഖ്യമന്ത്രി അന്ന് പറഞ്ഞിരുന്നു

Loading...
  • 49
    Shares

അഭ്യൂഹങ്ങളൊക്കെ ശരിവെച്ച് ആർഎസ്എസിന്റെ ഒപ്പം തന്നെയാണ് താനെന്ന സെൻകുമാറിന്റെ പ്രസ്താവനക്ക് പിന്നാലെ മുഖ്യമന്ത്രി പണ്ട് നിയമസഭയിൽ നടത്തിയ പരാമർശം വീണ്ടും ചർച്ചയാകുന്നു. സെൻകുമാർ ഇപ്പോൾ യുഡിഎഫ് പാളയത്തിലല്ലെന്നും അദ്ദേഹം മറ്റൊരു താവണം തേടുകയാണെന്നും മുഖ്യമന്ത്രി പ്രസംഗത്തിൽ ആരോപിച്ചിരുന്നു. ഇതിനെതിരെ അതിശക്തമായ പ്രതിഷേധം രമേശ് ചെന്നിത്തല അടക്കമുള്ള കോൺഗ്രസ് നേതാക്കൾ ഉയർത്തുകയും ചെയ്തിരുന്നു. എന്നാൽ മുഖ്യമന്ത്രി അന്ന് പറഞ്ഞത് ശരിയായിരുന്നുവെന്ന് തെളിയുകയാണ് ഇപ്പോൾ

ടി പി സെൻകുമാറിന് പോലും സുരക്ഷാ ഭീഷണിയുണ്ടെന്നും സർക്കാർ പരിഗണിക്കുന്നില്ലെന്നും ചൂണ്ടിക്കാണിച്ച് തിരുവഞ്ചൂർ രാധാകൃഷ്ണനാണ് നിയമസഭയിൽ ചോദ്യമുന്നയിച്ചത്. എന്നാൽ സെൻകുമാർ പഴയ പിടിയിലില്ല കോട്ടോ, വിട്ടുപോയി. ഇപ്പോ അങ്ങോട്ടായി പിടുത്തും. അതോർമ വേണം. പഴയ നില തന്നെയാണ് സെൻകുമാർ സ്വീകരിക്കുന്നതെന്ന ധാരണയിൽ നിൽക്കരുത്. സെൻകുമാർ പുതിയ താവളം നോക്കുകയാണ്.

സംസ്ഥാനത്തിലെ ഡിജിപി സ്ഥാനത്തിരിക്കുന്ന ഒരാളാണ് എന്ന നിലവെച്ചല്ല അദ്ദേഹം സംസാരിക്കുന്നതും പ്രവർത്തിക്കന്നതും. നിങ്ങളേക്കാളും കടുത്ത രാഷ്ട്രീയമാണ് അദ്ദേഹം പറയുന്നത്. അത് പക്ഷേ നിങ്ങൾക്ക് വേണ്ടിയല്ല. നിങ്ങളുടെ കയ്യിലല്ല അദ്ദേഹം, ഇപ്പോൾ മറ്റെയാളുകളുടെ കയ്യിലാണ് എന്നായിരുന്നു പിണറായി വിജയൻ പ്രസംഗിച്ചത്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *