ശബരിമല ദർശനത്തിൽ നിന്ന് പോലീസ് തടഞ്ഞ ട്രാൻസ്‌ജെൻഡറുകൾ ഡിജിപി ഹേമചന്ദ്രന് പരാതി നൽകി

  • 6
    Shares

ശബരിമല ദർശനത്തിനെത്തിയപ്പോൾ പോലീസ് തടഞ്ഞതിനെ തുടർന്ന് മടങ്ങിപ്പോകേണ്ടി വന്ന ട്രാൻസ്‌ജെൻഡേഴ്‌സ് ഡിജിപി ഹേമചന്ദ്രനെ കണ്ട് പരാതി നൽകി. ഹൈക്കോടതി നിയോഗിച്ച ശബരിമല നിരീക്ഷക സമിതിയിലെ അംഗമാണ് ഡിജിപി ഹേമചന്ദ്രൻ. തങ്ങൾക്ക് ദർശനം അനുവദിക്കണമെന്നാവശ്യപ്പെട്ടാണ് ഇവർ ഡിജിപിയെ കണ്ടത്

അനന്യ, തൃപ്തി, അവന്തിക, രഞ്ജു എന്നിവരാണ് ഹേമചന്ദ്രനെ കണ്ടത്. ഇവരുടെ ആവശ്യം നിരീക്ഷക സമിതിയുടെ അധികാര പരിധിയിൽ വരുന്നതാണോയെന്ന് പരിശോധിക്കുമെന്ന് ഡിജിപി അറിയിച്ചു. ട്രാൻസ്‌ജെൻഡേഴ്‌സിന് ദർശനം നടത്തുന്നതിൽ പ്രശ്‌നങ്ങളില്ലെന്ന് നേരത്തെ തന്ത്രിയും പന്തളം കുടുംബവും പ്രതികരിച്ചിരുന്നു



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *