പോലീസ് മാനസികമായി പീഡിപ്പിച്ചതായി ട്രാൻസ്ജെൻഡറുകൾ; വേഷം മാറാൻ തയ്യാറായിട്ടും കടത്തിവിട്ടില്ല
പോലീസ് മാനസികമായി പീഡിപ്പിച്ചതായി ശബരിമല ദർശനത്തിനെത്തിയ ട്രാൻസ്ജെൻഡറുകൾ ആരോപിച്ചു. എരുമേലിയിൽ വെച്ചാണ് പോലീസ് ഇവരെ തടഞ്ഞത്. സ്ത്രീ വേഷം മാറിയാൽ ശബരിമലയിലേക്ക് പോകാമെന്നാണ് പോലീസ് ആദ്യം പറഞ്ഞത്. എന്നാൽ വേഷമം മാറാൻ തയ്യാറായപ്പോഴും അനുമതി നിഷേധിച്ചതായി ഇവർ പറഞ്ഞു
അവന്തിക, രഞ്ജു, അനന്യ, തൃപ്തി എന്നിവരാണ് ദർശനത്തിനെത്തിയത്. മോശമായാണ് പോലീസ് പെരുമാറിയത്. മാനസികമായി പീഡിപ്പിച്ചുവെന്നും ഇവർ ആരോപിച്ചു. ഇനി ജയിലിൽ ആയിരിക്കും സ്ഥാനമെന്നും പോലീല് ഭീഷണിപ്പെടുത്തി. വ്രതം എടുത്താണ് ശബരിമലിയലേക്ക് വന്നത്. തന്ത്രി അടക്കമുള്ളവരുടെ തീരുമാനം അറിഞ്ഞ ശേഷം വീണ്ടും ദർശനം നടത്തുമെന്നും ഇവർ അറിയിച്ചു.