കോഴിക്കോട് നഗരത്തിൽ ട്രാൻസ്‌ജെൻഡർ യുവതി റോഡരികിൽ മരിച്ച നിലയിൽ

  • 11
    Shares

കോഴിക്കോട് നഗരത്തിൽ കെ എസ് ആർ ടി സി ബസ് സ്റ്റാൻഡിന് സമീപത്തെ റോഡരികിൽ ട്രാൻസ് ജെൻഡർ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി. ശങ്കുണ്ണി നായർ റോഡിൽ രാവിലെയാണ് മൃതദേഹം കണ്ടെത്തിയത്. മൈസൂർ സ്വദേശി ഷാലുവാണ് മരിച്ചതെന്ന് പോലീസ് പറയുന്നു.

നഗരത്തിലെ ഇടുങ്ങിയ വഴിയിലാണ് മൃതദേഹം കിടന്നത്. ഇതിനാൽ തന്നെ രാവിലെ 9 മണിയോടെയാണ് ആളുകളുടെ ശ്രദ്ധയിൽപ്പെട്ടത്. ട്രാൻസ്ജൻഡർ കമ്മ്യൂണിറ്റി സ്ഥിരമായി ഒത്തുചേരാറുള്ള സ്ഥലം കൂടിയാണിത്.

ആരോ തന്നെ നിരന്തരം ഉപദ്രവിക്കുന്നുവെന്ന് എന്ന് പരാതിപ്പെട്ട് ട്രാൻസ്‌ജെൻഡർ ആക്ടിവിസ്റ്റ് സിസിലിയെ ഷാലു ഫോണിൽ വിളിച്ചിരുന്നതായി പോലീസ് പറയുന്നു. സിസിലിയാണ് ഇക്കാര്യം പോലീസിൽ പറഞ്ഞതും സംഭവസ്ഥലത്ത് എത്തി ആളെ തിരിച്ചറിഞ്ഞതും. കണ്ണൂരിലാണ് ഷാലു താമസിക്കുന്നത്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *