ഗതാഗതം പുന:സ്ഥാപിക്കുന്നു; കെഎസ്ആർടിസി ബസുകൾ ഓടിത്തുടങ്ങി

  • 15
    Shares

സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി ഗതാഗതം പുന:സ്ഥാപിച്ച് തുടങ്ങി. കെ എസ് ആർ ടി സി വിവിധയിടങ്ങളിൽ സർവീസ് പുനരാരംഭിച്ചിട്ടുണ്ട്. തൃശ്ശൂർ-കോഴിക്കോട് റൂട്ടിലാണ് പ്രധാനമായും സര്ഡവീസ് ആരംഭിച്ചത്. കോട്ടയം വഴിയുള്ള ട്രെയിൻ ഗതാഗതവും പുനാരംഭിച്ചിട്ടുണ്ട്.

അടൂരിൽ നിന്ന് കോട്ടയത്തേക്ക് കെ എസ് ആർ ടി സി സർവീസ് നടത്തുന്നു. കോട്ടയം-തിരുവനന്തപുരം സർവീസുകളും ഉടൻ ആരംഭിക്കും. തൃശ്ശൂർ-കോഴിക്കോട്, എറണാകുളം-തിരുവനന്തപുരം സർവീസുകളും നടക്കുന്നു. എറണാകുളം-അങ്കമാലി റൂട്ടിലാണ് ഗതാഗതം പുനസ്ഥാപിക്കാൻ ബാക്കിയുള്ളത്.

തിരുവനന്തപുരത്ത് നിന്ന് ആലപ്പുഴ വഴിയുള്ള എറണാകുളം ട്രെയിൻ സർവീസുകൾ നടത്തുന്നുണ്ട്. തിരുവനന്തപുരം-എറണാകുളം റെയിൽ ഗതാഗതം പൂർണമായും പുന: സ്ഥാപിച്ചു. സ്‌പെഷ്യൽ, പാസഞ്ചർ ട്രെയിനുകളും ഓടിത്തുടങ്ങി. എറണാകുളം-ഷൊർണൂർ സർവീസുകൾ തിങ്കളാഴ്ച രാവിലെയോടെ പുനരാരംഭിക്കും.Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *