നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ വെടിയുണ്ടകളുമായി യാത്രക്കാരൻ പിടിയിൽ
നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ വെടിയുണ്ടകളുമായി യാത്രക്കാരൻ പിടിയിൽ. തൃശ്ശൂർ സ്വദേശി രഘുരാമനാണ് പത്ത് വെടിയുണ്ടകളുമായി പിടിയിലായത്. ബംഗളൂരുവിലേക്കുള്ള യാത്രക്കിടയിലാണ് ഇയാൾ സുരക്ഷാ ഉദ്യോഗസ്ഥരുടെ പിടിയിലായത്. രഘുരാമന് തോക്കിന് ലൈസൻസ് ഉണ്ടെങ്കിലും വെടിയുണ്ടകൾ വിമാനത്താവളം വഴി കൊണ്ടുപോകുന്നതിന് അനുമതി വാങ്ങിയിരുന്നില്ല. ഇയാളെ പോലീസിന് കൈമാറി.