ട്രാക്കിലെ അറ്റകുറ്റപ്പണി; ഈ മാസം 14 മുതൽ ട്രെയിൻ സമയത്തിൽ മാറ്റം

  • 6
    Shares

അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ ഒക്ടോബർ 14 മുതൽ നവംബർ 1 വരെ ട്രെയിൻ സമയം പുന:ക്രമീകരിച്ചതായി റെയിൽവേ. ഒല്ലൂർ-വള്ളത്തോൾ നഗർ റെയിൽവേ സ്‌റ്റേഷനുകൾക്കിടയിലെ ട്രാക്ക് അറ്റകുറ്റപ്പണി പരിഗണിച്ചാണ് സമയമാറ്റം

കോയമ്പത്തൂർ-തൃശ്ശൂർ പാസഞ്ചർ, തൃശ്ശൂർ-കണ്ണൂർ പാസഞ്ചർ എന്നിവ തൃശ്ശൂരിനും ഷൊർണൂരിനും ഇടയിൽ യാത്ര അവസാനിപ്പിക്കും. മംഗളൂരു സെൻട്രൻ-തിരുവനന്തപുരം എക്‌സ്പ്രസ് 14, 17, 20, 24, 26, 27, 28, 31 തീയതികളിൽ ഷൊർണൂർ ഒന്നര മണിക്കൂർ പിടിച്ചിടും. ബിലാസ്പൂർ-തിരുനെൽവേലി വീക്കിലി എക്‌സ്പ്രസ് 17, 24 ീതീയതികളിൽ പാലക്കാട് ജംഗ്ഷനിലും നിസാമുദ്ദീൻ-തിരുവനന്തപുരം സൂപ്പർഫാസ്റ്റ് വീക്കിലി എസ്‌ക്പ്രസ് 31ന് വള്ളത്തോൾ നഗറിലും മൂന്ന് മണിക്കൂർ വീതം പിടിച്ചിടും

ഹൈദരാബാദ്-കൊച്ചുവേളി എക്‌സ്പ്രസ് 14ന് പാലക്കാട് ജംഗ്ഷനിലും 21നും 28നും മുളകുന്നത്തുകാവ് ജംഗ്ഷനിലും രണ്ട് മണിക്കൂർ വീതം പിടിച്ചിട്ടേക്കുമെന്ന് റെയിൽവേ അറിയിച്ചു.Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *