തൃശ്ശൂർ പൂരത്തിന് ആന പ്രതിസന്ധി: നാളെ ആനയുടമകളുമായി മന്ത്രി ചർച്ച നടത്തും

തൃശ്ശൂർ പൂരത്തിന്റെ സുഗമമായ നടത്തിപ്പിനായി ആന ഉടമകളുമായി ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ ചർച്ച നടത്തും. നിലവിലെ പ്രതിസന്ധിക്ക് പിന്നിൽ ഹീനമായ രാഷ്ട്രീയ ലക്ഷ്യങ്ങളുണ്ട്. ജനക്കൂട്ടത്തിനിടയിലേക്ക് തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ എഴുന്നള്ളിക്കുന്നതിൽ ആശങ്കയുണ്ട്. ജനങ്ങളുടെ സുരക്ഷയാണ് സർക്കാറിന് പ്രാധാന്യം.

ആനയുടമകൾ ഇപ്പോഴെടുത്തിരിക്കുന്ന തീരുമാനം ദൗർഭാഗ്യകരമാണ്. അവർ നിലപാട് തിരുത്തുമെന്നാണ് പ്രതീക്ഷ. വിഷയത്തിൽ അടുത്ത ദിവസം തന്നെ കൂടിയാലോചനകൾ നടത്താൻ സർക്കാർ ആലോചിക്കുന്നതായും മന്ത്രി അറിയിച്ചു. നാളെ ആനയുടമകളുമായി ചർച്ച നടത്തുമെന്ന് മന്ത്രി വി എസ് സുനിൽകുമാറും അറിയിച്ചു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *