Connect with us
ad

Metro Journal Online – മെട്രോ ജേർണൽ

ട്രോളർമാരും വെറുതെ ഇരുന്നില്ല; സ്വകാര്യ ചാനലുകാർക്കിട്ട് എട്ടിന്റെ പണി

Kerala

ട്രോളർമാരും വെറുതെ ഇരുന്നില്ല; സ്വകാര്യ ചാനലുകാർക്കിട്ട് എട്ടിന്റെ പണി

തിരുവനന്തപുരം: കമ്മട്ടിപ്പാടം എന്ന ചിത്രത്തിലെ ഗംഗ എന്ന കഥാപാത്രത്തെ അതുല്യ മികവോടെ അവതരിപ്പിച്ച വിനായകൻ തന്നെയാകണം മികച്ച നടനാകേണ്ടത് എന്നത് അവാർഡ് പ്രഖ്യാപനത്തിന് മുമ്പേ ജനങ്ങൾ ആവശ്യപ്പെട്ടുകഴിഞ്ഞ സംഗതിയാണ്. ആഗ്രഹിച്ചതുപോലെ വിനായകൻ തന്നെ മികച്ച നടനുമായി. സംസ്ഥാന ചലചിത്ര അവാർഡ് പ്രഖ്യാപനത്തോടെ സോഷ്യൽ മീഡിയ ഒന്നാകെ വിനായകന് പിറകെ പോയപ്പോൾ ട്രോളർമാരും വെറുതെ ഇരുന്നില്ല. റേറ്റിംഗ് നോക്കി സൂപ്പർതാരങ്ങൾക്ക് അവാർഡുകൾ വിളമ്പിയ സ്വകാര്യ ചാനലുകാർക്കിട്ട് തന്നെയായിരുന്നു ട്രോളേഴ്സിന്റെ ഇന്നത്തെ പണി. കൂട്ടത്തിൽ ഏറ്റവുമധികം പരുക്കേറ്റതാകട്ടെ ഏഷ്യനെറ്റിനും.

troll 32

ടിവി ചാനലുകളുടെ അവാർഡ് നിശ എപ്പോഴും അഡ്ജസ്റ്റ്മെന്റുകളാണ്. എങ്ങനെയൊക്കെ അഭിനയിച്ചാലും അവാർഡുകൾ സൂപ്പർതാരങ്ങൾ കൊണ്ടുപോകും. ടാം റേറ്റിംഗിന് വേണ്ടി ഒരു നിലവാരവുമില്ലാത്ത മസാലപ്പടങ്ങൾക്ക് അവാർഡുകൾ വാരി വിതറിയത് സോഷ്യൽ മീഡിയയിൽ കണക്കിന് പരിഹാസം ഏറ്റുവാങ്ങിയതാണ് ചാനലുകാർ. ഒടുവിൽ വിനായകൻ സംസ്ഥാന ചലചിത്ര അവാർഡ് കൂടി നേടിയപ്പോൾ ട്രോളേഴ്സ് ഒന്നാകെ സട കുടഞ്ഞെഴുന്നേറ്റു.

വിനായകനെ നായകനാക്കിയുള്ള ട്രോൾ മഴയാണ് ഇന്നലെ സോഷ്യൽ മീഡിയ കണ്ടത്. ഏഷ്യനെറ്റിനെ ഫോൺ വഴി ബന്ധപ്പെട്ട് അവാർഡ് വിവരമറിയിക്കുന്ന വിനായകനും വിനായകന് മുന്നിൽ വാക്കുകൾ പതറി നിൽക്കുന്ന ഏഷ്യാനെറ്റും ട്രോളിന് വിഷയമായി. പുലിമുരുകനിലെ പുലിയെ വരെ ട്രോളിലേക്ക് എത്തിച്ച് സ്വാകാര്യ ചാനലുകാരെ പരിഹസിച്ച ട്രോളുകളുമിറങ്ങി. പുലിമുരുകന്റെ നിർമാതാവ് ടോമിച്ചൻ മുളകുപാടത്തെയും ചിലർ വെറുതെ വിട്ടില്ല. അവാർഡ് പ്രഖ്യാപനം വന്നയുടനെ വിനായകനെ കാണാതെ മുങ്ങാൻ ശ്രമിക്കുന്ന ഏഷ്യാനെറ്റ് ലേഖകനെ വെച്ചും ട്രോളിറങ്ങി.

troll 2

അവഗണിച്ചവർക്കുള്ള മറുപടിയെന്നാണ് വിനായകൻ അവാർഡ് പ്രഖ്യാപനത്തിന് ശേഷം ആദ്യം പ്രതികരിച്ചത്. അതൊരു മധുര പ്രതികാരം കൂടിയായിരുന്നു. ഏറ്റവും മികച്ചതെന്ന് സിനിമാപ്രേമികൾ ഒന്നടങ്കം വിലയിരുത്തിയിട്ടും കാണാതെ പോയ ചാനലുകാർക്കുള്ള മറുപടി. കമ്മട്ടിപ്പാടത്തിലെ ഗംഗയെ ഒരു വികാരമായി സോഷ്യൽ മീഡിയ ഏറ്റെടുത്തത് ചാനലുകാരുടെ ഇത്തരം ഇരട്ടത്താപ്പ് തുറന്നുകാണിക്കാൻ കൂടിയാണ്. കാവ്യനീതി തിരികെയെത്തിയതിന്റെ സന്തോഷം.

Continue Reading
Advertisement
You may also like...
Click to comment

Leave a Reply

Your email address will not be published. Required fields are marked *

More in Kerala

Advertisement

Title

Advertisement
To Top