എസ് പി യതീഷ് ചന്ദ്രയ്‌ക്കെതിരെ ഭീഷണി മുഴക്കിയ ശോഭാ സുരേന്ദ്രനെതിരെ കേസ്; കെ സുരേന്ദ്രന്റെ അവസ്ഥ വരുമോയെന്ന അങ്കലാപ്പിൽ അണികൾ

  • 84
    Shares

എസ് പി യതീഷ് ചന്ദ്രയ്ക്കും പോലീസിനുമെതിരെ ഭീഷണി മുഴക്കിയെ ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി ശോഭാ സുരേന്ദ്രനെതിരെ പോലീസ് കേസെടുത്തു. കണ്ണൂർ എസ് പി ഓഫീസിലേക്ക് നടത്തിയ മാർച്ചിനിടെയാണ് ശോഭാ സുരേന്ദ്രന്റെ ഭീഷണി പ്രസംഗം. പോലീസിനെ നേരിടാൻ വിദഗ്ധ പരിശീലനം ലഭിച്ചവരെ ആർ എസ് എസുകാർ രംഗത്തിറക്കുമെന്നതടക്കമുള്ള ഭീഷണികളാണ് ഇവർ പ്രസംഗത്തിലൂടെ നടത്തിയത്.

ബൂട്ടിട്ട് ചവിട്ടും പോലെ അല്ല നിയുദ്ധ പഠിച്ചവരുടെ മുറകൾ. നിങ്ങൾക്ക് ലാത്തിയുണ്ടെങ്കിൽ ഞങ്ങൾക്ക് ദണ്ഡയുണ്ട്. ബൂട്ടിട്ട യതീഷ് ചന്ദ്രയുടെ കാൽ എത്ര ദൂരം പൊന്തുമെന്ന് ഇനി കാണണം. ലാത്തിയേക്കാൾ ശക്തി ഞങ്ങൾക്കുണ്ട്. ഞങ്ങൾ മുറപ്രയോഗം നടത്താൻ തീരുമാനിച്ചാൽ കാല് പൊന്തിക്കാനാകില്ലെന്ന് യതീഷ് ചന്ദ്ര ഓർക്കണമെന്നും ശോഭാ സുരേന്ദ്രൻ പറഞ്ഞിരുന്നു

കെ സുരേന്ദ്രനെ അറസ്റ്റ് ചെയ്ത നടപടിക്കെതിരെയാണ് ജില്ലാ പോലീസ് മേധാവിയുടെ ഓഫീസിലേക്ക് ബിജെപി മാർച്ച് നടത്തിയത്. നേരത്തെ പോലീസിനെ ഭീഷണിപ്പെടുത്തിയ കേസിൽ സുരേന്ദ്രനെ അറസ്റ്റ് ചെയ്തിരുന്നു.


-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്‌നം നിഷികാന്ത് പാടൂർ

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Abhudhabi mag

-


Image One സംരംഭകര്‍ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്‍; കമ്പനി രെജിസ്ട്രേഷന്‍ മുതല്‍ വെബ്സൈറ്റ് വരെ!!

Leave a Reply

Your email address will not be published. Required fields are marked *