അർധരാത്രിയിലും യാത്രക്കാരെ വലച്ച് ടോൾ പ്ലാസയിൽ വൻ തിരക്ക്; കലക്ടർ നേരിട്ടെത്തി ടോൾ ബൂത്ത് തുറന്നുകൊടുത്തു

Loading...
  • 167
    Shares

പാലിയേക്കര ടോൾ പ്ലാസയിൽ അർധരാത്രിയിലെയും വൻതിരക്ക് നേരിട്ടറിഞ്ഞ കലക്ടർ ടി വി അനുപമ ടോൾ ബൂത്ത് തുറന്നു വാഹനങ്ങൾ കടത്തിവിട്ടു. ടോൾ പ്ലാസ ജീവനക്കാർക്കും പോലീസുകാർക്കും കലക്ടറുടെ പക്കൽ നിന്നും രൂക്ഷമായ ശാസന ലഭിക്കുകയും ചെയ്തു.

വ്യാഴാഴ്ച രാത്രി 11.30നാണ് സംഭവം.തിരുവനന്തപുരത്ത് നിന്ന് ജില്ലാ കലക്ടർമാരുടെ യോഗം കഴിഞ്ഞ് തൃശ്ശൂരിലേക്ക് വരികയായിരുന്നു ടി വി അനുപമ. പാലിയേക്കര എത്തിയപ്പോഴാണ് വാഹനങ്ങളുടെ നീണ്ട നിര കലക്ടർ കണ്ടത്. 20 മിനിറ്റ് നേരത്തോളം കഴിഞ്ഞാണ് കലക്ടറുടെ വാഹനവും ടോൾ ബൂത്തിന് സമീപത്ത് എത്തിയത്.

ടോൾ പ്ലാസക്ക് മുന്നിൽ കാർ നിർത്തി ഇറങ്ങിയ കലക്ടർ ജീവനക്കാരെ വിളിച്ചുവരുത്തി. ഇത്ര തിരക്കുണ്ടായിട്ടും ടോൾ ബൂത്ത് തുറന്നു കൊടുക്കാത്തതിന്റെ കാരണം ്‌ന്വേഷിച്ചു. ടോൾ പ്ലാസയിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാരോട് ടോൾ ബൂത്ത് തുറക്കാൻ നിർദേശിക്കുകയും ചെയ്തു. അര മണിക്കൂറോളം നേരം ഇവിടെ നിന്ന് ഗതാഗതക്കുരുക്ക് പരിഹരിച്ച ശേഷമാണ് കലക്ടർ പോയത്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *