തിരുവനന്തപുരത്ത് മദ്യപിച്ച് വാഹനമോടിച്ച് വീണ്ടും അപകടം; അപകടത്തിൽപ്പെട്ടത് ഡോക്ടർ

തിരുവനന്തപുരത്ത് മദ്യപിച്ച് ലക്കുകെട്ട ഡോക്ടർ ഓടിച്ച കാർ അപകടത്തിൽപ്പെട്ടു. ഇന്ന് പുലർച്ചെ ശ്രീചിത്ര മെഡിക്കൽ സെന്ററിലെ ഡോക്ടറും ഹരിയാന സ്വദേശിയുമായ ദേവ് പ്രകാശ് ശർമയുടെ കാറാണ് അപകടത്തിൽപ്പെട്ടത്. തലക്ക് സാരമായി പരുക്കേറ്റ ഇദ്ദേഹത്തെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു

പുലർച്ചെ ഒരു മണിയോടെയാണ് സംഭവം. ഡോക്ടറുടെ കാർ പാളയം രക്തസാക്ഷി മണ്ഡപത്തിന് സമീപം ട്രാഫിക് സിഗ്നലിലേക്ക് ഇടിച്ചുകയറുകയായിരുന്നു. അപകടത്തിന് പിന്നാലെ വാഹനത്തിന്റെ ഡീസൽ ടാങ്ക് പൊട്ടി ഇന്ധനം റോഡിൽ ഒഴുകുകയും ചെയ്തു. ഫയർ ഫോഴ്‌സെത്തി റോഡ് കഴുകിയതിന് ശേഷമാണ് മറ്റ് വാഹനങ്ങൾ ഇതുവഴി കടത്തിവിട്ടത്

ഇന്നലെ പുലർച്ചെ ഐഎഎസ് ഉദ്യോഗസ്ഥൻ ശ്രീറാം വെങ്കിട്ടരാമൻ മദ്യപിച്ച് ഓടിച്ച കാറിടിച്ച് മാധ്യമപ്രവർത്തകൻ കൊല്ലപ്പെട്ടിരുന്നു.Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *