യൂനിവേഴ്സിറ്റി കോളജിൽ വീണ്ടും സംഘർഷം: യൂനിറ്റ് പിരിച്ചുവിടുമെന്ന് എസ് എഫ് ഐ
യൂനിവേഴ്സിറ്റി കോളജിലെ സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ എസ് എഫ് ഐ യൂനിറ്റ് പിരിച്ചുവിടുമെന്ന് എസ് എഫ് ഐ അഖിലേന്ത്യാ പ്രസിഡന്റ് വി പി സാനു. ഇന്ന് നടന്ന സംഘർഷത്തിൽ ഒരു വിദ്യാർഥിക്ക് കുത്തേറ്റിരുന്നു. ഇതേ തുടർന്നാണ് യൂനിറ്റ് പിരിച്ചുവിടുന്നത്.
ക്യാമ്പസിനകത്തെ പ്രശ്നങ്ങൾ നിയന്ത്രിക്കാനോ ഒഴിവാക്കാനോ യൂനിറ്റിന് സാധിച്ചിട്ടില്ലെന്ന വിലയിരുത്തിലിലാണ് നടപടി. മൂന്നാം വർഷ പൊളിറ്റിക്കൽ സയൻസ് വിദ്യാർഥി അഖിലിനാണ് കുത്തേറ്റത്. ഇതിന് പിന്നാലെ എസ് എഫ് ഐക്കെതിരെ വിദ്യാർഥികൾ ഒന്നടങ്കം പ്രതിഷേധിക്കുകയായിരുന്നു
കോളജിൽ സംഘർഷാവസ്ഥക്ക് ഇനിയും അയവു വന്നിട്ടില്ല. എസ് എഫ് ഐ യൂനിറ്റ് ഓഫീസ് പിടിച്ചെടുക്കാൻ വിദ്യാർഥികൾ ശ്രമിച്ചത് വീണ്ടും സംഘർഷത്തിന് ഇടയാക്കി. യൂനിറ്റ് ഭാരവാഹികളും വിദ്യാർഥികളും നേരിട്ട് ഏറ്റുമുട്ടുകയായിരുന്നു.
കഴിഞ്ഞ മൂന്ന് വർഷമായി എസ് എഫ് ഐക്ക് വേണ്ടി പ്രവർത്തിച്ചിരുന്ന വിദ്യാർഥിയാണ് അഖിൽ. കഴിഞ്ഞ ദിവസം യൂനിറ്റ് കമ്മിറ്റിയും പൊളിറ്റിക്കൽ സയൻസ് വിദ്യാർഥികളും തമ്മിൽ ചെറിയ തർക്കമുണ്ടായിരുന്നു. ഇതേ തുടർന്നാണ് ഇന്ന് സംഘർഷമുണ്ടായതും കുത്തിൽ കലാശിച്ചതും