കണ്ണൂർ പയ്യാമ്പലത്ത് സദാചാര ഗുണ്ടായിസം, യുവതിയുടെ കൈ തല്ലിയൊടിച്ചു; രണ്ട് പേർ പിടിയിൽ

കണ്ണൂർ പയ്യാമ്പലത്ത് യുവതിക്ക് നേരെ സദാചാര ഗുണ്ടായിസം. ആൺ സുഹൃത്തുമൊത്ത് ബീച്ചിൽ സംസാരിച്ചു കൊണ്ടിരുന്ന യുവതിയെ ചോദ്യം ചെയ്യുകയും ഇതിനെ എതിർത്തപ്പോൾ ആക്രമിക്കുകയുമായിരുന്നു. മോശം കമന്റ് ചെയ്തത് യുവതി ചോദ്യം ചെയ്തപ്പോൾ ഇടിക്കുകയും തള്ളി താഴെയിടുകയും ചെയ്തു. വീഴ്ചയിൽ യുവതിയുടെ കൈ ഒടിഞ്ഞു

ഇന്നലെ വൈകുന്നേരമാണ് സംഭവം. യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പാപ്പിനിശ്ശേരി സ്വദേശി മുഹമ്മദ്, നവാസ് എന്നിവരാണ് അറസ്റ്റിലായത്. ബീച്ചിൽ ബൈക്കിലെത്തിയ ഇവർ യുവതിയുടെയും യുവാവിന്റെയും അടുത്തേക്ക് എത്തുകയും മോശം പദപ്രയോഗങ്ങൾ നടത്തുകയുമായിരുന്നു. ഏതാനും ദിവസങ്ങൾക്ക് മുമ്പ് വിദേശത്ത് നിന്ന് വന്നയാളാണ് മുഹമ്മദ്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *