തൃശ്ശൂരിൽ 42 കിലോ കഞ്ചാവുമായി രണ്ട് എൻജീനിയറിംഗ് വിദ്യാർഥികൾ പിടിയിൽ

  • 70
    Shares

തൃശ്ശൂരിൽ 42 കിലോ കഞ്ചാവുമായി രണ്ട് എൻജീനിയറിംഗ് വിദ്യാർഥികളെ പോലീസ് പിടികൂടി. പട്ടാമ്പി സ്വദേശി രോഹിത്, ആലുവ സ്വദേശി അഹമ്മദ് എന്നിവരാണ് പിടിയിലായത്. എറണാകുളത്തെ സ്വകാര്യ എൻജിനീയറിംഗ് കോളജ് വിദ്യാർഥികളാണ് ഇരുവരും.

അന്തിക്കാട്, കാഞ്ഞാണി മേഖലകളിൽ കഞ്ചാവ് സംഘങ്ങളെ പിടികൂടാനായി പോലീസ് ഒരുക്കിയ കെണിയിൽ വന്ന് വീഴുകയായിരുന്നു ഇരുവരും. കാഞ്ഞാണി ബസ് സ്റ്റാൻഡ് പരിസരത്ത് വലിയ രണ്ട് ട്രോളി ബാഗുകളിൽ കഞ്ചാവുമായി ഇടനിലക്കാരെ കാത്തുനിൽക്കുമ്പോഴാണ് ഇവർ പിടിയിലാകുന്നത്.

പഠിക്കുന്ന കോളജിലെ വിദ്യാർഥികൾക്ക് അടക്കം കഞ്ചാവ് വിതരണം ചെയ്യാറുള്ളതായി ഇവർ സമ്മതിച്ചു. രണ്ട് പേരും സമ്പന്ന കുടുംബത്തിൽ നിന്നുള്ളവരാണ്. ആഡംബര ചെലവിനായി പണം കണ്ടെത്തുന്നതിനായാണ് കഞ്ചാവ് വിൽപ്പനക്കിറങ്ങിയതെന്ന് ഇവർ പറഞ്ഞു



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *