ഖാദർ കമ്മീഷൻ റിപ്പോർട്ട്: സ്‌കൂൾ പ്രവേശനോത്സവ പരിപാടികൾ ബഹിഷ്‌കരിക്കുമെന്ന് ചെന്നിത്തല

ജൂൺ ആറിന് സംസ്ഥാനത്തെ സ്‌കൂൾ പ്രവേശനോത്സവ പരിപാടികൾ യുഡിഎഫ് ബഹിഷ്‌കരിക്കുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഖാദർ കമ്മീഷൻ റിപ്പോർട്ട് മന്ത്രിസഭ അംഗീകരിച്ചതിനെതിരെയാണ് പ്രതിഷേധം. സംസ്ഥാനത്തിന്റെ വിദ്യാഭ്യാസ മേഖലയിൽ ദൂരവ്യാപകമായ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുന്നതാണ് ഖാദർ കമ്മീഷൻ റിപ്പോർട്ടെന്ന് പ്രതിപക്ഷം ആരോപിച്ചു

്‌പൊതുവിദ്യാഭ്യാസ മേഖലയിലെ അധ്യാപകരെ രണ്ട് തട്ടിലാക്കുന്ന തുഗ്ലക്ക് പരിഷ്‌കാരമാണ് ഖാദർ കമ്മിറ്റി റിപ്പോർട്ട്. സെക്കൻഡറി വിദ്യാഭ്യാസ മേഖലയുടെ ഗുണനിലവാരം തകർക്കാനാണ് നീക്കം. എല്ലാവരുമായി ചർച്ച നടത്തി മാത്രമേ റിപ്പോർട്ട് നടപ്പാക്കാവു. എന്നാൽ നിയമസഭയിൽ അടിയന്തര പ്രമേയം കൊണ്ടുവന്നിട്ടും സർക്കാർ ഏകപക്ഷീയമായി റിപ്പോർട്ട് നടപ്പാക്കാൻ തുടങ്ങുകയാണെന്നും ചെന്നിത്തല ആരോപിച്ചു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *