യുഡിഎഫ് സംഘത്തെ നിലയ്ക്കലിൽ തടഞ്ഞു; നേതാക്കൾ റോഡ് ഉപരോധിക്കുന്നു

Loading...
  • 11
    Shares

ശബരിമല സന്നിധാനത്ത് നിരോധനാജ്ഞ ലംഘിക്കുമെന്ന് പ്രഖ്യാപിച്ച് അണികളുമായി എത്തിയ യുഡിഎഫ് നേതാക്കളെ നിലയ്ക്കലിൽ വെച്ച് പോലീസ് തടഞ്ഞു. എംഎൽഎമാരെ മാത്രം കയറ്റിവിടാമെന്ന് പോലീസ് അറിയിച്ചു. അണികൾ പിരിഞ്ഞുപോകണമെന്ന പോലീസ് നിർദേശം നേതാക്കൾ തള്ളി. തുടർന്ന് ഇവർ റോഡ് ഉപരോധിക്കുകയാണ്.

എംഎൽഎമാരെ മാത്രം കയറ്റി വിടാമെന്ന പോലീസ് നിലപാടിനോട് യോജിപ്പില്ലെന്ന് ആൾക്കൂട്ടത്തെ നയിച്ചെത്തിയ രമേശ് ചെന്നിത്തല പറഞ്ഞു. നിരോധനാജ്ഞ പിൻവലിക്കണമെന്നതാണ് തങ്ങളുടെ ആവശ്യം. പമ്പയിലും സന്നിധാനത്തും തീർഥാടകർക്ക് പര്യാപ്തമായ അടിസ്ഥാന സൗകര്യങ്ങളില്ലെന്ന് വിലയിരുത്തിയതായി നേതാക്കൾ ആരോപിച്ചു.

രമേശ് ചെന്നിത്തല, ഉമ്മൻ ചാണ്ടി, പി ജെ ജോസഫ്, അടൂർ പ്രകാശ്, ആന്റോ ആന്റണി, സി പി ജോൺ, ജോണി നെല്ലൂർ, ജോസഫ് എം പുതുശ്ശേരി, എം കെ മുനീർ, ബന്നി ബഹന്നാൻ തുടങ്ങിയവരാണ് സംഘത്തിലുള്ളത്‌



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 PLOT FOR SALE PLOT FOR SALE

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *