വയനാട് ജില്ലയിൽ ഒക്ടോബർ 5ന് യുഡിഎഫ് ഹർത്താൽ

വയനാട് ജില്ലയിൽ ഒക്ടോബർ 5ന് യുഡിഎഫ് ഹർത്താലിന് ആഹ്വാനം ചെയ്തു. മൈസൂർ-കോഴിക്കോട് ദേശീയ പാതയിലെ രാത്രിയാത്ര നിരോധനത്തിനെതിരെ നടപടി സ്വീകരിക്കാത്ത കേന്ദ്ര സംസ്ഥാന സർക്കാരുകൾക്കെതിരെ പ്രതിഷേധിച്ചാണ് ഹർത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്.

ഹർത്താലുകൾക്കെതിരെ ഹൈക്കോടതിയുടെ വിധിയെ തുടർന്ന് സംസ്ഥാനത്ത് ഏതാനും മാസങ്ങളായി ഹർത്താലുകൾ സജീവമായിരുന്നില്ല. ശബരിമല, പെരിയ ഇരട്ടക്കൊലപാതകം സംഭവങ്ങളിൽ പ്രതിഷേധിച്ച് നടന്ന ഹർത്താലുകളിലായി നൂറുകണക്കിന് കേസുകളാണ് ഹൈക്കോടതി നിർദേശപ്രകാരം പോലീസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്.

എന്നാൽ ദേശീയ പാത 766ൽ നിലവിൽ ഏർപ്പെടുത്തിയ രാത്രിയാത്രാ നിരോധനം പകലും കൂടി നീട്ടാനുള്ള ശ്രമത്തെ ചെറുക്കാനായാണ് ഹർത്താൽ സംഘടിപ്പിക്കുന്നത്. വിവിധ രാഷ്ട്രീയ കക്ഷികളുടെ നേതൃത്വത്തിൽ പ്രതിഷേധവും നടക്കുന്നുണ്ട്.

രാജ്യത്തെ ഏറ്റവും പ്രധാനപ്പെട്ട കടുവാ സങ്കേതത്തിലെ ബഫർ സോൺ വഴിയാണ് ദേശീയ പാത 766 കടന്നുപോകുന്നത് എന്നതിനാൽ നിരോധനം പകലും കൂടി നീട്ടാമോയെന്ന് വനം പരിസ്ഥിതി മന്ത്രാലയത്തോട് സുപ്രീം കോടതി അഭിപ്രായം തേടിയിരുന്നു. റോഡ് പൂർണമായും അടക്കാനുള്ള നീക്കം കടുത്ത ആശങ്കക്കാണ് വഴി വെച്ചിരിക്കുന്നത്.Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *