ആരും തടഞ്ഞിട്ടില്ല, നിങ്ങൾ പോയ്‌ക്കോളുവെന്ന് യതീഷ് ചന്ദ്ര; 144 പിൻവലിക്കാതെ പോകില്ലെന്ന് നേതാക്കൾ

  • 236
    Shares

ശബരിമലയിൽ പോകാനായി നിലയ്ക്കലിൽ എത്തിയ യുഡിഎഫ് സംഘം പോലീസിനെതിരെ മുദ്രാവാക്യം വിളിച്ച് അവിടെ തമ്പടിച്ച് നിൽക്കുന്നു. നിങ്ങളെ ആരും തടഞ്ഞിട്ടില്ല, ക്ഷേത്രത്തിലേക്ക് പോയ്‌ക്കോളുവെന്ന് യുഡിഎഫ് നേതാക്കളോട് എസ് പി യതീഷ് ചന്ദ്ര പറഞ്ഞു. എന്നാൽ 144 പിൻവലിക്കാതെ പോകില്ലെന്നും പറഞ്ഞ് നേതാക്കൾ മുദ്രവാക്യം മുഴക്കുകയാണ്

ആൾക്കൂട്ടവുമായി എത്തിയ യുഡിഎഫ് സംഘത്തെ ആദ്യം പോലീസ് തടഞ്ഞിരുന്നു. എംഎൽഎമാരെയും ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമാരെയും കടത്തിവിടാമെന്ന് പോലീസ് അറിയിച്ചു. ഇതിന് നേതാക്കൾ വഴങ്ങിയില്ല. തുടർന്ന് എസ് പി നേരിട്ടെത്തി ആരും തടയില്ലെന്നും പോയ്‌ക്കോളുവെന്നും പറയുകയായിരുന്നു. ഇതോടെയാണ് 144 പിൻവലിക്കണമെന്നും പറഞ്ഞ് യുഡിഎഫ് നേതാക്കൾ മുദ്രവാക്യം വിളി തുടങ്ങിയത്

പോലീസ് അനാവശ്യ നിയന്ത്രണം ഒരുക്കിയെന്നാണ് കോൺഗ്രസ് നേതാവായ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചത്. നിരോധനാജ്ഞ എന്തിനാണ്. ശബരിമല തീർഥാടനത്തെ സർക്കാർ അട്ടിമറിക്കുകയാണെന്നും ചെന്നിത്തല ആരോപിച്ചു



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *