എന്റെ വിളി ഭഗവാൻ കേട്ടു; വിധിയിൽ സന്തോഷമെന്ന് ഉദയകുമാറിന്റെ അമ്മ

  • 39
    Shares

പതിമൂന്ന് വർഷം നീണ്ട നിയമപോരാട്ടം ഫലം കണ്ടതിന് ദൈവത്തോട് നന്ദി പറഞ്ഞ് ഉദയകുമാറിന്റെ അമ്മ പ്രഭാവതിയമ്മ. തന്റെ വിളി ഭഗവാൻ കേട്ടു എന്നായിരുന്നു പ്രഭാവതിയമ്മയുടെ ആദ്യ പ്രതികരണം. മകനെ കൊന്നവരെ ശിക്ഷിക്കുന്നത് കാണാനാണ് ദൈവം തനിക്ക് ആയുസ്സ് നീട്ടി നൽകി നൽകിയെന്ന് ശിക്ഷാവിധിക്ക് മുമ്പായി പ്രഭാവതിയമ്മ പറഞ്ഞിരുന്നു.

പ്രഭാവതിയമ്മയുടെ പതിമൂന്ന് വർഷം നീണ്ടുനിന്ന നിയമപോരാട്ടത്തിനൊടുവിലാണ് നീതി പിറന്നത്. രണ്ട് പോലീസുകാർക്ക് വധശിക്ഷയാണ് കോടതി വിധിച്ചത്. ബാക്കി മൂന്ന് പോലീസുകാർക്ക് മൂന്ന് വർഷം വീതം തടവും കോടതി വിധിച്ചു.

കേസിലെ ഒന്നും രണ്ടും പ്രതികളായ ജിതകുമാർ, ശ്രീകുമാർ എന്നിവർക്ക് തിരുവനന്തപുരം സിബിഐ കോടതി വധശിക്ഷ വിധിച്ചത്. ഡിവൈഎസ്പി അജിത്കുമാർ, ഇ കെ സാബു, മുൻ എസ് പി ഹരിദാസ് എന്നിവർക്ക് മൂന്ന് വർഷം വീതം തടവുമാണ് കോടതി വിധിച്ചത്

2005 സെപ്റ്റംബർ 27നാണ് തിരുവനന്തപുരം ഫോർട്ട് പോലീസ് ഉദയകുമാറിനെ മോഷണക്കുറ്റം ആരോപിച്ച് കസ്റ്റഡിയിലെടുക്കുന്നത്. ഉദയകുമാറിന്റെ പക്കൽ 4000 രൂപ കണ്ടതാണ് ഇവർ മോഷണക്കുറ്റം ആരോപിക്കാൻ കാരണം. എന്നാൽ പ്രഭാവതിയമ്മ നൽകിയ പണവുമായി ഓണത്തിന് തുണി വാങ്ങാൻ പോയതായിരുന്നു ഉദയകുമാർ.

 



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *