ഉദയകുമാർ ഉരുട്ടി കൊലക്കേസിൽ രണ്ട് പോലീസുകാർക്ക് വധശിക്ഷ; രണ്ട് പേർക്ക് ആറ് വർഷം തടവ്

Loading...
  • 132
    Shares

ഉദയകുമാർ ഉരുട്ടിക്കൊല കേസിൽ രണ്ട് പോലീസുകാർക്ക് വധശിക്ഷ. ഒന്നാം പ്രതി ജിതകുമാറിനും രണ്ടാം പ്രതി എസ് വി ശ്രീകുമാറിനുമാണ് വധശിക്ഷ വിധിച്ചിരിക്കുന്നത്. തിരുവനന്തപുരം സിബിഐ കോടതിയുടെതാണ് വിധി. കോളിളക്കം സൃഷ്ടിച്ച കസ്റ്റഡി വധക്കേസിൽ നിർണായകമായ വിധിയാണ് ഇപ്പോൾ വന്നിരിക്കുന്നത്

കുറ്റക്കാരായി കണ്ടെത്തിയ മറ്റു മൂന്ന് പേരിൽ ഡിവൈഎസ്പി അജിത്കുമാർ, ഇ കെ സാബു എന്നിവർക്ക് ആറ് വർഷം കഠിന തടവും, ഫോർട്ട് അസിസ്റ്റന്റ് കമ്മീഷൺ ആയിരുന്ന ഹരിദാസിന് മൂന്ന് വർഷം തടവും കോടതി വിധിച്ചു. ഒന്നാം പ്രതിക്കും രണ്ടാം പ്രതിക്കും രണ്ട് ലക്ഷം രൂപ വീതം പിഴയും കോടതി വിധിച്ചിട്ടുണ്ട്.

കേസിലെ ആറ് പ്രതികളും കുറ്റക്കാരാണെന്ന് തിരുവനന്തപുരം സിബിഐ കോടതി ഇന്നലെ കണ്ടെത്തിയിരുന്നു. പോലീസുകാരായ ജിതകുമാറിനും ശ്രീകുമാറിനുമെതിരായ കൊലക്കുറ്റം തെളിഞ്ഞിരുന്നു. നാല് മുതൽ ആറ് വരെയുള്ള പ്രതികൾക്ക് മേൽ ഗൂഢാലോചന കുറ്റമാണ് ചുമത്തിയിരിുന്നത്.

പ്രതികൾക്ക് പരമാവധി ശിക്ഷ നൽകണമെന്നും പിഴശിക്ഷ ഈടാക്കി ഉദയകുമാറിന്റെ ്അമ്മ പ്രഭാവതിക്ക് നൽകണമെന്നും സിബിഐ ആവശ്യപ്പെട്ടിരുന്നു. 2005 സെപ്റ്റംബർ 27നാണ് ഉദയകുമാറിനെ ഫോർട്ട് പോലീസ് കസ്റ്റഡിയിലെടുത്ത് ഉരുട്ടി കൊല്ലുന്നത്.

 



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *