ഉദയകുമാർ ഉരുട്ടിക്കൊല കേസ്: ആറ് പോലീസുകാരും കുറ്റക്കാരെന്ന് കോടതി വിധി

Loading...
  • 10
    Shares

ഉദയകുമാർ ഉരുട്ടിക്കൊല കേസിൽ പ്രതികളായ ആറ് പോലീസുകാരും കുറ്റക്കാരാണെന്ന് കോടതി വിധി. സിബിഐ പ്രത്യേക കോടതി ജഡ്ജി ജെ നാസറാണ് വിധി പ്രസ്താവിച്ചത്. പ്രതികൾക്കുള്ള ശിക്ഷ പിന്നീട് പ്രഖ്യാപിക്കും

അതേസമയം വിധിയിൽ വിയോജിപ്പുണ്ടെന്നും ഹൈക്കോടതിയെ സമീപിക്കുമെന്നും പ്രതികളുടെ അഭിഭാഷകൻ പറഞ്ഞു. മോഷണക്കുറ്റം ആരോപിച്ച് 2005 സെപ്റ്റംബർ 27ന് പോലീസ് കസ്റ്റഡിയിലെടുത്ത ഉദയകുമാർ എന്ന യുവാവ് മരിച്ച സംഭവത്തിലാണ് പോലീസുകാർ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തിയത്. ഫോർട്ട് പോലീസ് സ്‌റ്റേഷനിലെ ആറ് പോലീസുദ്യോഗസ്ഥർ പ്രതികളായ കേസിൽ 13 വർഷത്തിന് ശേഷമാണ് വിധി വരുന്നത്.

ശ്രീകണ്‌ഠേശ്വരം പാർക്കിൽ വെച്ചാണ് ഉദയകുമാറിനെ പോലീസ് പിടികൂടുന്നത്. ഇയാളുടെ ഒപ്പമുണ്ടായിരുന്ന സുരേഷ് കൈവശമുണ്ടായിരുന്ന 4000 രൂപയെ പറ്റി പരസ്പരവിരുദ്ധമായി പറഞ്ഞതാണ് കസ്റ്റഡിയിലെടുക്കാൻ കാരണം. സ്റ്റേഷനിൽ വെച്ച് നടന്ന ക്രൂര മർദനത്തിനൊടുവിൽ ഉദയകുമാർ മരിക്കുകയായിരുന്നു.

പോലീസുകാരായ ജിതകുമാർ, ശ്രീകുമാർ, സോമൻ എന്നിവർ ചേർന്ന് ഉദയകുമാറിനെ ഉരുട്ടികൊലപ്പെടുത്തിയെന്നാണ് സിബിഐ കേസ്. ഉദയകുമാറിനെതിരെ മോഷണക്കുറ്റം ചുമത്താൻ രേഖകൾ തിരുത്തിയതിനാണ് മുൻ സിഐ ഇകെ സാബു, എസ് ഐ അജിത്കുമാർ എന്നിവർക്കെതിരെയും കേസെടുത്തത്. കേസിൽ അഞ്ചാം സാക്ഷിയായ കോൺസ്റ്റബിൾ തങ്കമണിയെ മാപ്പുസാക്ഷിയാക്കിയിരുന്നു.

 



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *