യുഎന്നിനോട് സഹായം തേടിയത് വ്യക്തിപരമായി; പ്രളയത്തിൽ രാജ്യാന്തര അന്വേഷണം വേണമെന്നും തരൂർ

  • 11
    Shares

തിരുവനന്തപുരം: പ്രളയക്കെടുതിയിൽ വലയുന്ന കേരളത്തെ സഹായിക്കാമെന്ന് ഐക്യരാഷ്ട്രസഭയും മറ്റ് രാജ്യാന്തര ഏജൻസികളും ഉറപ്പ് നൽകിയതായി ശശി തരൂർ എംപി. പുനർ നിർമാണത്തിന് സഹായം ലഭ്യമാക്കാൻ രാജ്യാന്തര സമ്മേളനം വിളിച്ചു ചേർക്കണം.

ഇന്ത്യൻ സർക്കാർ സമ്മതിച്ചാൽ കേരളത്തെ സഹായിക്കാൻ ഇവർ തയ്യാറാണ്. ജനീവയിലേക്ക് പോകുന്ന കാര്യം മുഖ്യമന്ത്രിയെ അറിയിച്ചിരുന്നു എന്നാൽ സംസ്ഥാന സർക്കാർ പ്രതിനിധിയായിട്ടല്ല ജനീവയിലേക്ക് പോയത്. സ്വന്തം ചെലവിലാണ് പോയതെന്നും തരൂർ പരഞ്ഞു

പ്രളയത്തിന്റെ കാരണത്തെ കുറിച്ച് രാജ്യാന്തര തലത്തിൽ അന്വേഷണം നടത്തണമെന്നും ശശി തരൂർ ആവശ്യപ്പെട്ടു. യുഎഇയുടെ സഹായം സ്വീകരിക്കുന്നത് കേന്ദ്രസർക്കാർ അഭിമാന പ്രശ്‌നമായി കാണരുത്. എന്നാൽ അർഹമായത് കേന്ദ്രം നൽകുമെന്ന് പ്രതീക്ഷയില്ലെന്നും തരൂർ പറഞ്ഞു



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *