Connect with us
ad

Metro Journal Online – മെട്രോ ജേർണൽ

സോഷ്യൽ മീഡിയ ഹർത്താലിനെ തള്ളി സിപിഎം; ചിലർ ബോധപൂർവം മതസംഘർഷമുണ്ടാക്കാൻ ശ്രമിക്കുന്നു

kodiyeri

Kerala

സോഷ്യൽ മീഡിയ ഹർത്താലിനെ തള്ളി സിപിഎം; ചിലർ ബോധപൂർവം മതസംഘർഷമുണ്ടാക്കാൻ ശ്രമിക്കുന്നു

സോഷ്യൽ മീഡിയ വഴിയുള്ള ഹർത്താൽ ആഹ്വാനങ്ങൾക്കെതിരെ വിമർശനവുമായി സിപിഎം. ഇത്തരം ഹർത്താലുകൾ നാട്ടിൽ അരാജകത്വം സൃഷ്ടിക്കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു.

സംഘടനകളില്ലാത്ത സമരങ്ങൾ അംഗീകരിക്കാനാകില്ല. കത്തുവ സംഭവം സമാനതകളില്ലാത്ത ക്രൂരതയാണ്. കുറ്റവാളികൾക്ക് പരമാവധി ശിക്ഷ നൽകണം. എന്നാൽ പ്രശ്‌നത്തിന്റെ പേരിൽ ചിലർ വർഗീയ ചേരിതിരിവിന് ശ്രമിക്കുന്നുവെന്നും കോടിയേരി ആരോപിച്ചു

മരിച്ച പെൺകുട്ടിയുടെ പേര് പറഞ്ഞ് ചിലർ കേരളത്തിൽ ബോധപൂർവം മതസംഘർഷമുണ്ടാക്കാൻ ശ്രമിക്കുകയാണ്. ഇതിന്റെ ഭാഗമായിട്ടാണ് ഇന്ന് നടന്ന ഹർത്താലെന്നും കോടിയേരി പറഞ്ഞു. ഇത്തരം സങ്കുചിത താത്പര്യങ്ങളിൽ പെട്ട് പോകരുതെന്നും കോടിയേരി അഭ്യർഥിച്ചു

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

More in Kerala

Advertisement

Title

Advertisement
To Top