യുഎൻഎയിൽ മൂന്ന് കോടിയുടെ സാമ്പത്തിക തിരിമറി നടന്നതായി പരാതി; ജാസ്മിൻ ഷാ അടക്കമുള്ളവർക്കെതിരെ അന്വേഷണം

  • 12
    Shares

നഴ്‌സുമാരുടെ സംഘടനയായ യുഎൻഎയിൽ വൻ സാമ്പത്തിക ക്രമക്കേട് നടന്നതായി പരാതി. യുഎൻഎ മുൻ വൈസ് പ്രസിഡന്റ് സിബി മുകേഷ് ഡിജിപിക്ക് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ഉത്തരവിട്ടു. പ്രസിഡന്റ് ജാസ്മിൻ ഷായുടെ അറിവോടെ മൂന്ന് കോടിയോളം രൂപ തിരിമറി നടത്തിയതായാണ് പരാതി

സംഘടനയുടെ അക്കൗണ്ടിൽ നിന്നും മൂന്ന് കോടിയിലേറെ രൂപ ജാസ്മിൻ ഷായുടെ അറിവോടെ തിരിമറി നടത്തിയെന്നാണ് പരാതി. മാസവരി സംഖ്യ പിരിച്ച തുക മൂന്ന് അക്കൗണ്ടുകളിലായാണ് നിക്ഷേപിച്ചിരുന്നത്. മൂന്ന് കോടിയിലധികം രൂപ അക്കൗണ്ടുകളിലുണ്ടായിരുന്നു. ഇതിൽ ഒരു കോടി ചെലവഴിച്ചതിന് കണക്കുകളുണ്ട്. ബാക്കി തുക അക്കൗണ്ടിൽ നിന്ന് പിൻവലിച്ചതിന് വ്യക്തമായ കണക്കില്ലെന്ന് പരാതിയിൽ പറയുന്നു

ജാസ്മിൻ ഷായുടെ ഡ്രൈവറാണ് അക്കൗണ്ടിൽ നിന്ന് തുക പിൻവലിച്ചിരിക്കുന്നത്. മറ്റ് പല കമ്പനികളുടെ പേരിലും സംഘടനയുടെ അക്കൗണ്ടിൽ നിന്ന് പണം മാറ്റിയിട്ടുണ്ട്.

ജാസ്മിൻ ഷായുടെ ഡ്രൈവർ 59 ലക്ഷം രൂപ പിൻവലിച്ചതും സ്വകാര്യ കമ്പനിക്ക് 20 ലക്ഷം രൂപയും നൽകിയതുമൊക്കെ എന്തിനാണെന്ന് നേതൃത്വം വ്യക്തമാക്കിയിട്ടില്ല. ആരോപണം ജാസ്മിൻ ഷാ നിഷേധിച്ചിട്ടുണ്ട്. അന്വേഷണം സ്വാഗതം ചെയ്യുന്നതായും ഇയാൾ പറഞ്ഞു


-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്‌നം നിഷികാന്ത് പാടൂർ

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Abhudhabi mag

-


Image One സംരംഭകര്‍ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്‍; കമ്പനി രെജിസ്ട്രേഷന്‍ മുതല്‍ വെബ്സൈറ്റ് വരെ!!
Loading...

Leave a Reply

Your email address will not be published. Required fields are marked *