കുത്തേറ്റ അഖിൽ എസ് എഫ് ഐ പ്രവർത്തകൻ; കുത്തിയത് എസ് എഫ് ഐ യൂനിറ്റ് കമ്മിറ്റി അംഗങ്ങളെന്നും വിദ്യാർഥികൾ

Loading...

തിരുവനന്തപുരം യൂനിവേഴ്‌സിറ്റി കോളജിൽ നടന്ന സംഘർഷത്തിൽ കുത്തേറ്റ വിദ്യാർഥി എസ് എഫ് ഐയുടെ സജീവ പ്രവർത്തകനെന്ന് വിദ്യാർഥികൾ. മൂന്നാം വർഷ പൊളിറ്റക്കൽ സയൻസ് വിദ്യാർഥി അഖിലിനാണ് കുത്തേറ്റത്. ഇതേ തുടർന്ന് വിദ്യാർഥികൾ യൂനിവേഴ്‌സിറ്റി കോളജ് ഗേറ്റിന് പുറത്തിറങ്ങി എസ് എഫ് ഐക്കെതിരെ പ്രതിഷേധിച്ചു

കോളജിലെ മരച്ചുവട്ടിൽ ഇരുന്ന് പാട്ടുപാടിയെന്ന് പറഞ്ഞ് കോളജ് യൂനിറ്റ് കമ്മിറ്റി ഭാരവാഹികളും പൊളിറ്റിക്കൽ സയൻസ് വിദ്യാർഥികളും തമ്മിൽ ഇന്നലെ തർക്കം നടന്നിരുന്നു. ഇതിന്റെ തുടർച്ചയായി അഖിലിന്റെ സുഹൃത്തിന് ഇന്ന് രാവിലെ മർദനമേറ്റിരുന്നു. ഇത് ചോദിക്കാൻ ചെന്നതിന് പിന്നാലെയാണ് വലിയ സംഘർഷമുണ്ടായതും അഖിലിന് കുത്തേറ്റതും

അഖിലിനെ തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. നെഞ്ചിന് താഴെയായാണ് കുത്തേറ്റത്. ഇയാളുടെ ആരോഗ്യനിലയിൽ ഭയപ്പെടാനില്ലെന്നാണ് ഡോക്ടർമാർ അറിയിച്ചിരിക്കുന്നത്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *