യൂനിവേഴ്സിറ്റി കോളജ് സംഘർഷം: ഒരാൾ പിടിയിൽ, പ്രധാന പ്രതികളെ പിടികൂടാനായില്ല
യൂനിവേഴ്സിറ്റി കോളജിലെ സംഘർഷത്തിനിടെ ഒരു വിദ്യാർഥിക്ക് കുത്തേറ്റ സംഭവത്തിൽ ഒരാൾ പിടിയിൽ. നേമം സ്വദേശി ഇജാബാണ് പിടിയിലായത്. കേസിൽ പ്രതികളായ കണ്ടാലറിയാവുന്ന 30 പേരിൽ ഒരാളാണ് ഇജാബ്. പ്രധാന പ്രതികളെ പോലീസിന് ഇതുവരെ പിടികൂടാൻ സാധിച്ചിട്ടില്ല
മൂന്നാം വർഷ പൊളിറ്റിക്കൽ സയൻസ് വിദ്യാർഥി അഖിലിനാണ് കുത്തേറ്റത്. എസ് എഫ് ഐ യൂനിറ്റ് പ്രസിഡന്റ് ശിവരഞ്ജിത്താണ് കുത്തിയതെന്ന് അഖിൽ മൊഴി നൽകിയിട്ടുണ്ട്. യൂനിറ്റ് സെക്രട്ടറി നസീമും അഖിലിനെ ആക്രമിച്ചവരിൽപ്പെടുന്നു. ഏഴ് പേരാണ് കേസിലെ പ്രധാന പ്രതികൾ. ഇവർ ഒളിവിലാണ്.
സംഭവത്തിന് ശേഷം യൂനിവേഴ്സിറ്റി കോളജിലെ എസ് എഫ് ഐ യൂനിറ്റ് പിരിച്ചുവിട്ടിരുന്നു. പ്രതികളായ ഏഴ് പേരെയും എസ് എഫ് ഐ അംഗത്വത്തിൽ നിന്നും ഭാരവാഹിത്വത്തിൽ നിന്നും പുറത്താക്കുകയും ചെയ്തു.