യൂനിവേഴ്‌സിറ്റി കോളജ് സംഘർഷം: പ്രതികളുടെ നിയമന നടപടി മാറ്റിവെക്കും, ക്രമക്കേട് നടന്നിട്ടുണ്ടോയെന്ന് വിജിലൻസ് അന്വേഷണം

Loading...

യൂനിവേഴ്‌സിറ്റി കോളജിൽ വിദ്യാർഥിക്ക് നേരെ നടന്ന വധശ്രമക്കേസിൽ പ്രതികളായ വിദ്യാർഥികളുടെ നിയമന നടപടി മാറ്റിവെക്കുമെന്ന് പി എസ് സി ചെയർമാൻ എം കെ സക്കീർ. സംഭവത്തിൽ ക്രമക്കേട് നടന്നിട്ടുണ്ടോയെന്ന് പി എസ് സി വിജിലൻസ് അന്വേഷിക്കുമെന്നും ചെയർമാൻ വ്യക്തമാക്കി.

പോലീസ് കോൺസ്റ്റബിൾ റാങ്കിൽപ്പെട്ട ശിവരഞ്ജിത്ത്, നീസം, പ്രണവ് എന്നിവർക്ക് അന്വേഷണ റിപ്പോർട്ട് വരുന്നതുവരെ നിയമന ശുപാർശ നൽകില്ല. ഇവരുടെ പരീക്ഷ കേന്ദ്രങ്ങൾ അനുവദിച്ചതിൽ ക്രമക്കേട് നടന്നിട്ടില്ല. ഇവർ ജോലിക്കായി കാസർകോട് ജില്ലയെയാണ് തെരഞ്ഞെടുത്തത്. പരീക്ഷാ കേന്ദ്രമായി തിരുവനന്തപുരവും. ഇതാണ് പരീക്ഷാ കേന്ദ്രം തിരുവനന്തപുരത്ത് തന്നെ ലഭിച്ചത്.

പ്രതികളായവരുടെ രജിസ്റ്റർ നമ്പറുകൾ അടുത്തടുത്ത് വരുന്ന സാഹചര്യമുണ്ടായിട്ടില്ല. പി എസ് സിയുടെ ഭാഗത്ത് നിന്ന് ഇവർക്ക് വേണ്ടി ഒരു വിധത്തിലുമുള്ള മാറ്റങ്ങളും നടത്തിയിട്ടില്ലെന്നും ചെയർമാൻ അറിയിച്ചു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 PLOT FOR SALE PLOT FOR SALE

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *