ശിവരഞ്ജിത്തിന്റെ ഫോണിലേക്ക് എത്തിയത് 96 സന്ദേശങ്ങൾ, പ്രണവിന് 78; പി എസ് സി ക്രമക്കേടുകൾ ഓരോന്നായി തെളിയുന്നു

യൂനിവേഴ്‌സിറ്റി കോളജിലെ കത്തിക്കുത്ത് കേസിൽ പ്രതികളായ മുൻ എസ് എഫ് ഐ നേതാക്കൾ പി എസ് സി പരീക്ഷയിൽ നടത്തിയ ക്രമക്കേടുകൾ ഓരോന്നായി പുറത്തുവരുന്നു. പോലീസ് കോൺസ്റ്റബിൾ പരീക്ഷ നടക്കുന്ന സമയത്ത് ശിവരഞ്ജിത്തിന്റെ ഫോണിലേക്ക് 96 സന്ദേശങ്ങളും പ്രണവിന്റെ ഫോണിലേക്ക് 78 സന്ദേശങ്ങളും വന്നു

പരീക്ഷാ സമയമായ 2 മണി മുതൽ 3.15 വരെയുള്ള സമയത്തിനിടക്കാണ് തുടർച്ചയായി ഇവരുടെ ഫോണിലേക്ക സന്ദേശങ്ങൾ എത്തിയത്. ഇവ അയച്ച ഫോൺ നമ്പറുകളും അവയുടെ ഉടമകളെയും തിരിച്ചറിഞ്ഞിട്ടുണ്ട്. പരീക്ഷയിൽ 100 വരെ റാങ്ക് ലിസ്റ്റിൽ കയറിയവരുടെ കോൾ ലിസ്റ്റുകളും ഇതുപോലെ പരിശീധിക്കുമെന്ന് പി എസ് സി ചെയർമാൻ എം കെ സാക്കീർ വ്യക്തമാക്കി.

ക്രമക്കേട് കണ്ടെത്തിയ സാഹചര്യത്തിൽ ഒന്നാം റാങ്കുകാരൻ ശിവരഞ്ജിത്ത്, രണ്ടാം റാങ്കുകാരൻ പ്രണവ്, 28ാം റാങ്കുകാരൻ നസീം എന്നിവരെ റാങ്ക് ലിസ്റ്റിൽ നിന്നും നീക്കം ചെയ്യാൻ പി എസ് സി തീരുമാനിച്ചിരുന്നു. ഇവർക്ക് പി എസ് സി പരീക്ഷ എഴുതുന്നതിൽ ആജീവനാന്ത വിലക്കും ഏർപ്പെടുത്താനുള്ള തീരുമാനമായിട്ടുണ്ട്.Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *