യുജിസി നിർത്തലാക്കാനുള്ള കേന്ദ്രത്തിന്റെ തീരുമാനം കാവിവത്കരണത്തിന്റെ ഭാഗമെന്ന് പിണറായി

  • 8
    Shares

യൂനിവേഴ്‌സ്റ്റി ഗ്രാന്റ് കമ്മീഷൻ നിർത്തലാക്കി മാനവ വിഭവശേഷി മന്ത്രാലയത്തിന് കീഴിൽ ഹയർ എഡ്യുക്കേഷൻ രൂപീകരിക്കാനുള്ള കേന്ദ്ര തീരുമാനത്തെ രൂക്ഷമായി വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ബിജെപിയുടെ കാവിവത്കരണത്തിന്റെ ഭാഗമായാണ് കേന്ദ്രത്തിന്റെ നടപടിയെന്ന് പിണറായി ആരോപിച്ചു. തീരുമാനം ഉന്നത വിദ്യാഭ്യാസ രംഗത്ത് വലിയ പ്രത്യാഘാതമുണ്ടാക്കും

1953 മുതൽ പ്രവർത്തിക്കുന്ന സംവിധാനമാണ് യുജിസി. കമ്മീഷൻ നിർത്തലാക്കി ഹയർ എഡ്യുക്കേഷൻ കമ്മീഷൻ നിർത്തലാക്കാൻ കേന്ദ്രം ഏകപക്ഷീയമായി എടുത്ത തീരുമാനം വിദ്യാഭ്യാസ കാര്യങ്ങളിൽ സംസ്ഥാനങ്ങൾക്ക് ഇന്നുള്ള പങ്ക് കൂടുതൽ പരിമിതപ്പെടുത്തും

ഒന്നാം യുപിഎ സർക്കാരിന്റെ കാലത്തും ഇതേ രീതിയിലുള്ള നീക്കം നടത്തിയിരുന്നുവെങ്കിലും ഇടതുപക്ഷത്തിന്റെ എതിർപ്പിനെ തുടർന്ന് നടന്നിരുന്നില്ല. യുപിഎ സർക്കാർ വാണിജ്യവത്കരണമായിരുന്നു അതിലൂടെ ലക്ഷ്യം വെച്ചിരുന്നത്. ബിജെപി സർക്കാർ ഇതോടൊപ്പം കാവിവത്കരണവും ലക്ഷ്യമിടുന്നതായി പിണറായി ആരോപിച്ചു

 



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *