സംവിധായകനെ മാറ്റാതെ ഉപ്പും മുളകും സീരിയയിൽ അഭിനയിക്കില്ലെന്ന് നിഷ

  • 58
    Shares

അപമര്യാദയായി പെരുമാറിയ സംവിധായകനെ മാറ്റാതെ ഫ്‌ളവേഴ്‌സ് ചാനലിൽ സംപ്രേഷണം ചെയ്യുന്ന ഉപ്പും മുളകും സീരിയയിൽ തുടർന്ന് അഭിനയിക്കില്ലെന്ന് നിഷ സാംരഗ്. സീരിയലിൽ നിഷ തുടർന്നും അഭിനയിക്കുമെന്ന് ഫ്‌ളവേഴ്‌സ് ചാനൽ അറിയിച്ചതിന് പിന്നാലെയാണ് നിലപാട് വ്യക്തമാക്കി നിഷ രംഗത്തുവന്നത്.

നിഷ നടത്തിയ ഗുരുതര ആരോപണങ്ങളിൽ സമൂഹത്തിന്റെ വിവിധ കോണുകളിൽ നിന്നും വ്യാപക വിമർശനം ഉയരുന്ന സാഹചര്യത്തിലാണ് ചാനൽ വിശദീകരമം നൽകിയത്. നിഷ സാംരഗിനെ ഉപ്പും മുളകും സീരിയയിൽ നിന്ന് മാറ്റിയെന്ന് മാധ്യമങ്ങളിൽ വന്ന വാർത്ത വാസ്തവമല്ലെന്നും നിഷ സീരിയയിലെ നായിക കഥാപാത്രമായി തുടരുമെന്നുമായിരുന്നു ചാനൽ അറിയിച്ചത്. എന്നാൽ നിഷ ഉന്നയിച്ച ആരോപണങ്ങളിൽ ചാനൽ മൗനം തുടരുകയായിരുന്നു

ഈ സാഹചര്യത്തിലാണ് സംവിധായകനെ മാറ്റാതെ സീരിയയിൽ തുടർന്ന് അഭിനയിക്കില്ലെന്ന് നിഷ വ്യക്തമാക്കിയത്. നിഷയുമായി ചാനൽ അധികൃതർ ഇന്ന് ചർച്ച നടത്തിയിരുന്നു. സംഭവത്തിൽ വനിതാ കമ്മീഷൻ ഇടപെട്ടിരുന്നു. സംവിധായകനെതിരെ സ്വമേധയാ കേസെടുക്കാൻ കമ്മീഷൻ അധ്യക്ഷ എം സി ജോസഫൈൻ നിർദേശം നൽകിയിട്ടുണ്ട്

 



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *