കേരളം സഹായം ചോദിച്ചിട്ടില്ലെന്ന് താൻ പറഞ്ഞിട്ടില്ല: വി മുരളീധരൻ

പ്രളയക്കെടുതി നേരിടാൻ കേരളം കേന്ദ്രത്തോട് സഹായം ചോദിച്ചിട്ടില്ലെന്ന് താൻ പറഞ്ഞിട്ടില്ലെന്ന് കേന്ദ്രസഹമന്ത്രി വി മുരളീധരൻ. കേരളം സാമ്പത്തിക സഹായം ചോദിച്ചില്ലെന്നാണ് പറഞ്ഞത്. രക്ഷാപ്രവർത്തനത്തിന് കൂടുതൽ സേന ആവശ്യമുണ്ടോയെന്ന് ചോദിച്ചപ്പോൾ മതിയെന്ന് മുഖ്യമന്ത്രി അറിയിച്ചു. ഇതേ കുറിച്ച് പറഞ്ഞതാണ് തെറ്റിദ്ധാരണക്ക് ഇടയാക്കിയതെന്നും മുരളീധരൻ വ്യക്തമാക്കി.

കേരളം മതിയെന്ന് പറയുന്നതുവരെ ദേശീയ ദുരന്ത നിവാരണ സേനയുടെ സേവനം തുടരും. ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള ഉന്നതതല സമിതി ആവശ്യപ്പെടുന്ന സഹായങ്ങൾ കേന്ദ്രത്തിൽ നിന്നുണ്ടാകുമെന്നും കേന്ദ്രമന്ത്രി ഉറപ്പ് നൽകി.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *