പ്രധാനമന്ത്രി കേരളം സന്ദർശിക്കേണ്ട സാഹചര്യം ഇപ്പോഴില്ല; വിദേശ ഫണ്ട് സ്വീകരിക്കരുതെന്ന് ആരും പറഞ്ഞിട്ടില്ല: വി മുരളീധരൻ

മഴക്കെടുതി നേരിടാൻ കേരളത്തിന് കേന്ദ്രസർക്കാരിന്റെ പൂർണ പിന്തുണയുണ്ടെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ. പ്രധാനമന്ത്രി കേരളം സന്ദർശിക്കേണ്ട സാഹചര്യം ഇപ്പോഴില്ലെന്നും വി മുരളീധരൻ പറഞ്ഞു

പ്രളയദുരിതബാധിത പ്രദേശങ്ങൾ സന്ദർശിക്കാനായി കൊച്ചിയിൽ വിമാനമിറങ്ങിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി. സംസ്ഥാന സർക്കാർ ആവശ്യപ്പെട്ട എല്ലാ സഹായവും കേന്ദ്രം നൽകി കഴിഞ്ഞു.

കഴിഞ്ഞ തവണ അനുവദിച്ച 3047 കോടിയിൽ പകുതിയോളം സംസ്ഥാനത്തിന്റെ കൈവശമുണ്ട്. പ്രളയസാഹയമായി വിദേശ ഫണ്ട് സ്വീകരിക്കരുതെന്ന് ആരും പറഞ്ഞിട്ടില്ലെന്നും വി മുരളീധരൻ പറഞ്ഞു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *