വടകര കേരളത്തിലെ ശ്രദ്ധാകേന്ദ്രമാകുന്നു: പി ജയരാജനെ നേരിടാൻ യുഡിഎഫിന്റെ തുറുപ്പ് ചീട്ടായി കെ മുരളീധരൻ

  • 187
    Shares

ലോക്‌സഭാ തെരഞ്ഞെടുപ്പിൽ വടകര മണ്ഡലത്തിൽ പി ജയരാജനെ സിപിഎം സ്ഥാനാർഥിയായി നിശ്ചയിച്ചപ്പോൾ തന്നെ വടകര കേരളത്തിലെ ശ്രദ്ധാകേന്ദ്രമാകുമെന്ന് ആദ്യമേ ഉറപ്പായിരുന്നു. എൽ ഡി എഫ് സ്ഥാനാർഥിയെ നിർണയിച്ച് പ്രചാരണത്തിന്റെ ആദ്യഘട്ടം പിന്നിടുമ്പോഴും യുഡിഎഫിന് മണ്ഡലത്തിൽ ഒരു സ്ഥാനാർഥിയെ തീരുമാനിക്കാൻ സാധിക്കാതെ വന്നതോടെ കോൺഗ്രസ് അണികളിലും അമർഷം പൊട്ടിയൊഴുകി. സമൂഹ മാധ്യമങ്ങളിൽ വരെ പരസ്യമായ പ്രതികരണവുമായി പ്രവർത്തകർ എത്തി.

പി ജയരാജനെ ജയിപ്പിക്കാനായി കോൺഗ്രസ് നേതൃത്വം ഒത്തുകളിക്കുകയാണെന്ന ആരോപണം വരെയുയർന്നു. ഇതോടെ സിറ്റിംഗ് എംപിയായ മുല്ലപ്പള്ളി രാമചന്ദ്രന് മേൽ വീണ്ടും മത്സരിക്കാൻ ഹൈക്കമാൻഡിൽ സമ്മർദമേറി. മത്സരിക്കുന്നത് പി ജയരാജനോട് ആയതുകൊണ്ട് അതിശക്തനായ സ്ഥാനാർഥി തന്നെ വേണമെന്നായിരുന്നു പ്രവർത്തകരുടെ ആവശ്യം. വടക്കൻ മലബാറിലെ മറ്റ് സ്ഥാനാർഥികളും ഹൈക്കമാൻഡിന് മുന്നിൽ ഇതേ ആവശ്യമുന്നയിച്ചു. ദുർബലനായ സ്ഥാനാർഥിയെ നിർത്തിയാൽ തങ്ങളുടെ മണ്ഡലത്തിലും തിരിച്ചടിയുണ്ടാകുമെന്ന് സ്ഥാനാർഥികൾ വെട്ടിത്തുറന്നു പറഞ്ഞു.

അപ്പോഴും കോൺഗ്രസിനുള്ളിലെ ഗ്രൂപ്പ് പോര് മൂർച്ഛിക്കുകയായിരുന്നു. വടകര, വയനാട് സീറ്റുകളെ ചൊല്ലി എ ഐ വിഭാഗങ്ങൾ പരസ്പരം പോരടിച്ചു. ഒടുവിൽ വടകര സീറ്റിലെ തീരുമാനം ഹൈക്കമാൻഡിന് വിട്ടു. പ്രവർത്തകരുടെ ആവശ്യം അംഗീകരിച്ച ഹൈക്കമാൻഡ് ഒടുവിൽ തുറുപ്പ് ചീട്ടെന്ന പോലെ കെ മുരളീധരനെ തന്നെ രംഗത്തിറക്കുകയും ചെയ്തു

കെ മുരളീധരൻ മണ്ഡലത്തിൽ സ്ഥാനാർഥിയായി എത്തുന്നതോടെ പോരാട്ടം ശക്തമാകുമെന്നുറപ്പായി കഴിഞ്ഞു. ആർ എം പി അടക്കമുള്ള പാർട്ടികളുടെ സമ്മർദവും ഇതിന് പിന്നിലുണ്ടെന്ന് സംശയിക്കുന്നു. സിപിഎം ആദ്യ ഘട്ടത്തിൽ പ്രചാരണത്തിൽ മേൽക്കൈ നേടി നിൽക്കുന്ന അവസ്ഥയിലാണ് കെ മുരളീധരൻ കടത്തനാടൻ മണ്ണിലേക്ക് കടന്നുവരുന്നത്. ഇനി തീ പാറുന്ന പ്രചാരണ ചൂടിലേക്ക് മണ്ഡലം കടക്കുകയാണ്.Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *