ജയരാജനോട് മത്സരിക്കാൻ മാത്രമുള്ള സ്ഥാനാർഥിയില്ല; വടകരയിൽ മുല്ലപ്പള്ളി തന്നെ വരണമെന്ന് അണികളുടെ മുറവിളി

  • 58
    Shares

വടകര മണ്ഡലത്തിൽ മത്സരിക്കാൻ കെ പി സി സി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രന് മേൽ സമ്മർദമേറുന്നു. വടകരയിൽ എൽഡിഎഫ് സ്ഥാനാർഥി പി ജയരാജനായതിനാൽ ശക്തനായ സ്ഥാനാർഥി തന്നെ യുഡിഎഫിനും വേണമെന്നാണ് അണികളും നേതാക്കളും ആവശ്യപ്പെടുന്നത്. ദുർബല സ്ഥാനാർഥിയെ നിർത്തിയാൽ പരസ്യമായി പ്രതിഷേധിക്കുമെന്ന് കോൺഗ്രസ് പ്രവർത്തകരും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്

വടകരയിൽ ദുർബല സ്ഥാനാർഥിയെ നിർത്തിയാൽ മറ്റ് മണ്ഡലങ്ങളിലെ പ്രകടനത്തെ ബാധിക്കുമെന്ന ആശങ്കയിലാണ് യുഡിഎഫ് സ്ഥാനാർഥികൾ. കെപിസിസി, എഐസിസി നേതൃത്വത്തെ സ്ഥാനാർഥികൾ ഇക്കാര്യം അറിയിക്കുകയും ചെയ്തു. ഇതിന് പിന്നാലെയാണ് മുല്ലപ്പള്ളിക്ക് മേൽ സമ്മർദമേറുന്നത്.

വി എം സുധീരൻ അടക്കമുള്ള നേതാക്കൾ മുല്ലപ്പള്ളി മത്സരിക്കണമെന്ന ആവശ്യവുമായി രംഗത്തുവന്നിട്ടുണ്ട്. അതേസമയം മുല്ലപ്പള്ളി ഇതിനോട് വഴങ്ങിയിട്ടില്ല. മത്സരിക്കാൻ തയ്യാറല്ലെന്ന നിലപാട് മുകുൾ വാസ്‌നിക്കിനോട് മുല്ലപ്പള്ളി വ്യക്തമാക്കിയിട്ടുണ്ട്‌



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *