വഫക്കെതിരെ ഗുരുതര ആരോപണങ്ങളുമായി ഭർത്താവ്; വിവാഹ മോചനത്തിന് വക്കീൽ നോട്ടീസ് അയച്ചു

മാധ്യമപ്രവർത്തകന്റെ മരണത്തിന് ഇടയാക്കിയ വാഹനാപകടസമയത്ത് ശ്രീറാം വെങ്കിട്ടരാമനൊപ്പം കാറിലുണ്ടായിരുന്ന വഫ ഫിറോസിന്റെ ഭർത്താവ് ഫിറോസ് വിവാഹ മോചനം തേടി വക്കീൽ നോട്ടീസ് അയച്ചു. നാവായിക്കുളത്തെ മഹല്ല് കമ്മിറ്റിയായ വെള്ളൂർകോണം മുസ്ലീം ജമാഅത്തിനും വഫയുടെ മാതാപിതാക്കൾക്കും വക്കീൽ നോട്ടീസിന്റെ പകർപ്പ് അയച്ചിട്ടുണ്ട്.

അപകടത്തിന് ശേഷം വഫ ഫിറോസ് ഏഷ്യാനെറ്റ് ചാനലിന് പ്രത്യേക അഭിമുഖം അനുവദിച്ചിരുന്നു. തന്റെ ഭർത്താവും കുടുംബവും തനിക്ക് പൂർണ പിന്തുണ നൽകുന്നുണ്ടെന്നായിരുന്നു വഫയുടെ അവകാശവാദം. എന്നാൽ ഇത് കള്ളമാണെന്ന് തെളിയുകയാണ്.

ഗുരുതര ആരോപണങ്ങളാണ് ഫിറോസ് വക്കീൽ നോട്ടീസിൽ ഉന്നയിക്കുന്നത്. ദാമ്പത്യജീവിതം ആരംഭിച്ചതു മുതൽ വഫയുടെ പിടിവാശി കൊണ്ട് ജീവിതത്തിൽ പല അസ്വസ്ഥതകളും വിഷമങ്ങളും അനുഭവിക്കേണ്ടി വന്നു. ഇസ്ലാമികമല്ലാത്ത ജീവിത രീതി, പരപുരുഷ ബന്ധം, പരസ്പരം ആലോചിക്കാതെ കുടുംബകാര്യങ്ങളിൽ സ്വയം തീരുമാനമെടുക്കൽ, രഹസ്യമായ വിദേശയാത്രകൾ, രാത്രിയെന്നോ പകലെന്നോ ഇല്ലാതെ രഹസ്യയാത്രകൾ തുടങ്ങി നിരവധി ആരോപണങ്ങളാണ് വക്കീൽ നോട്ടീസിൽ പറയുന്നത്.

അന്യപുരുഷൻമാരോട് ഇടപഴകിയും ശരീരഭാഗങ്ങൾ പ്രദർശിപ്പിച്ചും പരസ്യചിത്രത്തിൽ അഭിനയിച്ചും ഫോട്ടോകൾ പൊതുജന മധ്യത്തിൽ പ്രദർശിപ്പിച്ചും അനുവദനീയമല്ലാത്ത രീതിയിൽ ജീവിച്ചു. 2007ൽ തന്റെ സമ്മതം കൂടാതെ ഗർഭം അലസിപ്പിച്ചു. 2014ൽ അബുദാബിയിൽ താമസിക്കുമ്പോഴും ഇടക്കിടെ തിരുവനന്തപുരത്ത് എത്തി നിശാക്ലബ്ബുകളിൽ സജീവമാകും. യുഎഇയിൽ താമസിക്കുന്ന സമയത്ത് മകളെ സ്‌കൂളിൽ വിട്ട് പുരുഷ സുഹൃത്തുക്കൾക്കൊപ്പം ദീർഘനേരം ചെലവഴിച്ചു തുടങ്ങിയ ആരോപണങ്ങളും നോട്ടീസിലുണ്ട്‌Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *