ഇരുമുടി കെട്ടില്ലാതെ പതിനെട്ടാം പടി കയറിയിറങ്ങി ആർഎസ്എസ് നേതാവ് വത്സൻ തില്ലങ്കേരിയുടെ ആചാരലംഘനം

  • 13
    Shares

ശബരിമലയിൽ ആർ എസ് എസ് നേതാവ് വത്സൻ തില്ലങ്കേരിയുടെ ആചാരലംഘനം. പതിനെട്ടാംപടിയിൽ നിന്ന് വത്സൻ തില്ലങ്കേരി ഭക്തരെ തടയുന്നതിന്റെയും നിയന്ത്രിക്കുന്നതിന്റെയും വീഡിയോ ദൃശ്യങ്ങളും ചിത്രങ്ങളും പുറത്തുവന്നു. ഇരുമുടി കെട്ടില്ലാതെ പതിനെട്ടാം പടി കയറരുത് എന്നാണ് ആചാരം. എന്നാൽ വത്സൻ തില്ലങ്കേരി പതിനെട്ടാം പടി കയറിയിറങ്ങുമ്പോൾ ഇദ്ദേഹത്തിന്റെ തലയിൽ ഇരുമുടി കെട്ടില്ലായിരുന്നു

ആർഎസ്എസ് നേതാവിന്റെ നടപടി സംഭവിക്കാൻ പാടില്ലായിരുന്നുവെന്ന് ദേവസ്വം ബോർഡ് അംഗം കെ പി ശങ്കർദാസ് പറഞ്ഞു. പതിനെട്ടാംപടിയിൽ പിന്തിരിഞ്ഞ് നിൽക്കുന്നതും ആചാരലംഘനമാണ്. ഇക്കാര്യവും ദേവസ്വം ബോർഡ് അന്വേഷിക്കും

ഇരുമുടി കെട്ടില്ലാതെ പതിനെട്ടാംപടി കയറുന്നത് ആചാരലംഘനമാണെന്ന് ഹൈക്കോടതി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ആർ എസ് എസ് നേതാവ് ആചാരലംഘനം നടത്തുന്ന ദൃശ്യങ്ങൾ പുറത്തുവന്നിരിക്കുന്നത്.

സന്നിധാനത്തെ RSS ന് വിട്ടു കൊടുത്തിട്ടാണ് പിണറായി ഗീർവാണ പ്രസംഗം നടത്തുന്നത്പതിനെട്ടാം പടിയിൽ കയറി പിൻതിരിഞ്ഞ് നിന്ന് ആഹ്വാനം നടത്തുന്നത് RSS നേതാവ് വത്സൻ തില്ലങ്കേരിശ്രീകോവിലിന് നേരെ പൃഷ്ഠം തിരിഞ്ഞ് നിന്ന് പൊന്നുപതിനെട്ടാം പടിയെ പ്രസംഗവേദിയാക്കുന്നത് ഏത് ആചാരമാണ് വത്സാ!!

Posted by M Liju on Monday, 5 November 2018

Leave a Reply

Your email address will not be published. Required fields are marked *