ഒറ്റയടിക്ക് 4000 പേരെ കൊന്ന മോദി അവതാരമല്ലേ; വത്സൻ തില്ലങ്കേരിയുടെ പ്രസംഗം വൈറലാകുന്നു

  • 30
    Shares

നരേന്ദ്രമോദി നിരവധി കൊലപാതകങ്ങൾ നടത്തിയിട്ടുണ്ടെന്നും മോദി അവതാര പുരുഷനാണെന്നും വിശേഷിപ്പിച്ച് ആർഎസ്എസ് നേതാവ് വത്സൻ തില്ലങ്കേരി നടത്തിയ പ്രസംഗം സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നു. ശബരിമലയിൽ വത്സൻ തില്ലങ്കേരി ആചാര ലംഘനം നടത്തിയതിന് ശേഷമാണ് പഴയ വീഡിയോ സോഷ്യൽ മീഡിയ കുത്തിപ്പൊക്കിയിരിക്കുന്നത്.

ആർഎസ്എസിന്റെ പരിപാടിയിൽ തില്ലങ്കേരി പ്രസംഗിക്കുന്ന വീഡിയോ ആണ് ഇപ്പോൾ പ്രചരിക്കുന്നത്. ശ്രീരാമനോടും ശ്രീകൃഷ്ണനോടുമൊക്കെയാണ് മോദിയെ തില്ലങ്കേരി ഉപമിക്കുന്നത്. 2002ൽ ഗുജറാത്തിൽ നടന്ന മുസ്ലിം വംശഹത്യയെയാണ് വത്സൻ തില്ലങ്കേരി പുരാണവുമായി ബന്ധിപ്പിക്കുന്നത്. ഗുജറാത്ത് കൂട്ടക്കൊലയിൽ മോദിക്ക് പങ്കുണ്ടെന്ന് ആരോപണം ഉയർന്നിരുന്നു. ബിജെപി പരസ്യമായി ഇത് നിഷേധിച്ചുവെങ്കിലും രഹസ്യമായി ഇതിൽ ്അഭിമാനിക്കുന്നവരാണെന്നാണ് തില്ലങ്കേരിയുടെ പ്രസംഗത്തിൽ നിന്നും വ്യക്തമാകുന്നത്.

മോദി നാലായിരം പേരെ കൊന്നിട്ടുണ്ടെന്നാണ് പറയുന്നത്. ഉത്തരേന്ത്യയിലെ ജനങ്ങൾക്ക് മോദി ആവേശമായി മാറിയത് ഇതാണ്. ശ്രീരാമൻ ഒരുപാട് പേരെ കൊന്നിട്ടുണ്ട്. ശ്രീകൃഷ്ണൻ ഒരുപാട് പേരെ കൊന്നിട്ടുണ്ട്. ഇത്രയും ആളുകളെ കൊന്നവരെ അവതാര പുരുഷൻ എന്നാണ് പറയുക. അങ്ങനെയെങ്കിൽ മോദിയും അവതാര പുരുഷനാണെന്ന് വത്സൻ തില്ലങ്കേരി പറയുന്നു. ഇയാളുടെ പ്രസംഗം കേട്ട് മുന്നിലിരിക്കുന്ന സംഘപരിവാറുകാർ കയ്യടിക്കുന്നതും വീഡിയോയിൽ നിന്ന് വ്യക്തമാണ്

മോഡി അവതാരപുരുഷനായതെങ്ങനെ

കൊലപാതകങ്ങള്‍ ആളുകളെ അവതാര പുരുഷനാക്കും മോഡി നാലായിരം ആളെ കൊന്നതുകൊണ്ടാണ് അദ്ദേഹം ഉത്തരേന്ത്യക്കാര്‍ക്ക് ആചാരപുരുഷനായതെന്ന് ആര്‍എസ്എസ് നേതാവ് വത്സന്‍ തില്ലങ്കേരി

Posted by People News on Tuesday, 6 November 2018


Nishikanth padoor


Leave a Reply

Your email address will not be published. Required fields are marked *